Mobile Price | സാംസങിന്റെ വിസ്മയിപ്പിക്കുന്ന ഈ മൊബൈൽ ഫോണിൻ്റെ വില കുത്തനെ ഇടിഞ്ഞു; 6000 രൂപയുടെ കുറവ്; നിരക്കും സവിശേഷതകളും അറിയാം
* എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം
ന്യൂഡെൽഹി: (KasargodVartha) സാംസങ് ഗാലക്‌സി എ34 5ജി (Galaxy A54 5G) മൊബൈൽ ഫോണിന് ഇന്ത്യയിൽ 6,000 രൂപയിലധികം വില കുറച്ചു. കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ 5ജി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചത്. സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ, ഗാലക്‌സി എ34 5ജി-യുടെ എട്ട് ജിബി + 128 ജിബി മോഡലിന് യഥാർഥ വിലയായ 30,999 രൂപയ്ക്ക് പകരം 24,499 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
എട്ട് ജിബി + 256ജിബി വേരിയൻ്റ് 26,499 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. യഥാർത്ഥ വിലയായ 32,999 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ 6,500 രൂപയുടെ കുറവ് കാണാം. ഉപഭോക്താക്കൾക്ക് പ്രതിമാസം 4,073 രൂപ പ്രാരംഭ വിലയിൽ ഇ എം ഐ വഴി സ്വന്തമാക്കാനും അവസരമുണ്ട്. ഇതിന് പുറമെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴിയും ഓഫറുകൾ ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
ഗാലക്‌സി എ34 5ജിയുടെ സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) പിന്തുണയുള്ള ഈ സ്മാർട്ട്‌ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രൊസസറിൽ പ്രവർത്തിക്കുന്നു, കൂടാതെ 120 ഹെട്സ് പുതുക്കൽ നിരക്കുള്ള 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയുമുണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഫോണിനുണ്ട്. കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് ഒരു ടിബി വരെ വർധിപ്പിക്കാനും കഴിയും.
ഫോട്ടോയ്ക്കായി, എൽഇഡി ഫ്ലാഷോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ ഈ ഫോണിൻ്റെ പിൻഭാഗത്ത് ലഭ്യമാണ്. പ്രാഥമിക ക്യാമറ 4 മെഗാ പിക്‌സൽ ആണ്. കൂടാതെ, 8 മെഗാ പിക്‌സൽ സെക്കൻഡറി സെൻസറും 5 മെഗാ പിക്‌സൽ മാക്രോ കാമറയും ഇവിടെ നൽകിയിരിക്കുന്നു. സെൽഫികൾക്കായി ഫോണിൻ്റെ മുൻവശത്ത് 13 മെഗാ പിക്‌സൽ കാമറയും ഉണ്ട്. ഫോണിൻ്റെ ബാറ്ററി 5,000 ആമ്പിയർ (mAh) ആണ്.