Mobile Phone | വരുന്നു വിപണി കീഴടക്കാന്‍ റിയല്‍മിയുടെ 11 സീരീസ്; മെയ് 10 ന് ലോഞ്ച് ചെയ്യും
Apr 27, 2023, 21:17 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) റിയല്‍മി പുതിയ 11 സീരീസ് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഈ സീരീസ് മെയ് 10ന് ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കും. വെയ്ബോയിലൂടെയാണ് ഫോണിന്റെ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചത്. റിയല്‍മി 11, പ്രോ, പ്രോ പ്ലസ് (Realme 11, Realme 11 Pro, Realme 11 Pro+) എന്നീ മോഡലുകള്‍ ഈ ശ്രേണിയില്‍ ഉണ്ടാകുമെന്നാണ് വിവരം. റിയല്‍മി 10 സീരീസിന്റെ അപ്ഗ്രേഡ് എന്ന നിലയിലാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്.
റിയല്‍മി 11 5ജിക്ക് ചൈനയുടെ നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ (3സി) ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. സൂചനകള്‍ അനുസരിച്ച്, 5G കണക്റ്റിവിറ്റിയും 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഫോണിന് ഉണ്ടായേക്കും. അതേ സമയം, 11 പ്രോ പ്ലസില്‍ 'മൂണ്‍ മോഡ്' ഫീച്ചര്‍ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിന്റെ കാമറ അതിശക്തമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൂന്ന് ക്യാമറകള്‍ പിന്നില്‍ കാണാമെന്നും അതില്‍ പ്രൈമറി ക്യാമറയ്ക്ക് 200 മെഗാപിക്‌സല്‍ വരെ ഉണ്ടായേക്കുമെന്നുമാണ് അറിയുന്നത്.
മുന്‍വശത്തെ കാമറ 16 മെഗാപിക്‌സല്‍ ആകാം. കമ്പനി മൂണ്‍ മോഡ് ഫീച്ചര്‍ സജ്ജീകരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാലക്സി എസ് 23 അള്‍ട്രായിലെ പോലെ മൂണ്‍ ഷോട്ടുകള്‍ എടുക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവില്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകുന്നുള്ളൂ. വരാനിരിക്കുന്ന മോഡലുകളുടെ മറ്റ് സവിശേഷതകളൊന്നും റിയല്‍മി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Keywords: Mobile Phone, Gadget News, Realme News, Smartphones News, Realme 11, Realme 11 Pro, Realme 11 Pro+, National News, Malayalam News, Realme 11 lineup is officially arriving on May 10.
< !- START disable copy paste -->