city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെഡ്മി നോട് 11 പ്രോ പ്ലസ്; മികച്ച ഡിസ്പ്ലേയും ബാറ്ററി ലൈഫും; 25,000 രൂപ പരിധിയിലെ ഏറ്റവും മികച്ച ഫോൺ ഇതാണോ?; റിവ്യൂ

ന്യൂഡെൽഹി: (www.kasargodvartha.com 07.04.2022) റെഡ്മി ഇൻഡ്യ അടുത്തിടെ റെഡ്മി നോട് 11 പ്രോയും റെഡ്മി നോട് 11 പ്രോ പ്ലസ് 5ജിയും ഇൻഡ്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട് 11 പ്രോയ്ക്ക് മീഡിയടെക് ഹീലിയോ ജി 96 പ്രൊസസറും റെഡ്മി നോട് 11 പ്രോ പ്ലസ് 5ജിക്ക് സ്നാപ്ഡ്രാഗൺ 695 പ്രൊസസറുമാണ് ഉള്ളത്. 67w വേഗതയുള്ള ചാർജിംഗ് ഫോണിനൊപ്പം നൽകിയിരിക്കുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. റെഡ്മി നോട് 11 പ്രോ പ്ലസ് 5ജിയുടെ ആറ് ജിബി റാം ഉള്ള 128 ജിബി സ്റ്റോറേജിന് 20,999 രൂപയും എട്ട് ജിബി റാമുള്ള 128 ജിബി സ്റ്റോറേജിന് 22,999 രൂപയുമാണ് വില. എട്ട് ജിബിയും 256 ജിബിയുമുള്ള ഫോണിന് 23,999 രൂപയാണ് വില.
     
റെഡ്മി നോട് 11 പ്രോ പ്ലസ്; മികച്ച ഡിസ്പ്ലേയും ബാറ്ററി ലൈഫും; 25,000 രൂപ പരിധിയിലെ ഏറ്റവും മികച്ച ഫോൺ ഇതാണോ?; റിവ്യൂ

റെഡ്മി നോട് 11 പ്രോ പ്ലസ് അവലോകനം ചെയ്യുകയാണ് ഇവിടെ.

ഡിസൈൻ

റെഡ്മി നോട് 11 പ്രോ പ്ലസിന്റെ രൂപകൽപനയ്ക്ക് കംപനി ഇവോൾ എന്നാണ് പേരിട്ടിരിക്കുന്നത്. കാഴ്ചയുടെ കാര്യത്തിൽ ഒരു ലളിതമായ ഫോണാണ്. ബോഡി ദീർഘചതുരവും വശങ്ങൾ പരന്നതുമാണ്. പിൻ പാനൽ പൂർണമായും Redmi Note 11S പോലെയാണ്. ക്യാമറയുടെ സജ്ജീകരണവും റെഡ്മി നോട് 10 എസിന് സമാനമാണ്. ഫോൺ കയ്യിൽ പിടിക്കുമ്പോൾ അൽപം വിശാലത അനുഭവപ്പെടും. വെളിച്ചത്തിൽ, ഒരു നീന്തൽക്കുളത്തിൽ കാണപ്പെടുന്ന ഒരു തരംഗരൂപത്തിലുള്ള ഡിസൈൻ പിൻ പാനലിൽ കാണാം. ഇവോൾ ഡിസൈനും പാറ്റേണും കാരണം, പിൻ പാനലിൽ വിരലടയാളങ്ങളൊന്നുമില്ല. സിം കാർഡ്, ടൈപ്-സി പോർട്, സ്പീകർ എന്നിവ ചുവടെയുണ്ട്.

ഹെഡ്‌ഫോൺ ജാകും സ്പീക്കറും മുകളിലാണ്. ഇടതുവശത്ത് ബട്ടണുകളൊന്നുമില്ല. വലതുവശത്ത് പവർ, വോളിയം ബടണുകൾ ഉണ്ട്. പവർ ബടണിൽ തന്നെയാണ് ഫിംഗർപ്രിന്റ് സെൻസർ. ഫാന്റം വൈറ്റ്, സ്കൈ ബ്ലൂ, സ്റ്റെൽത് ബ്ലാക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

ഡിസ്പ്ലേ

1080x2400 പിക്സൽ റെസല്യൂഷനോട് കൂടിയ 6.67 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേയാണ് അവതരിപ്പിക്കുന്നത്. റീഫ്രഷ് റേറ്റ് 120Hz ആണ്, തെളിച്ചം 1200 nits ആണ്. ഡിസ്പ്ലേയുടെ കോൺട്രാസ്റ്റ് റേഷ്യോ 4,500,000:1 ആണ്. ഇതിനൊപ്പം റീഡിംഗ് മോഡ് 3.0 ഉണ്ട്. ഡിസ്പ്ലേയുടെ നിറം മികച്ചതാണ്. 2.5ഡി കർവ്ഡ് ഗൊറില ഗ്ലാസ് 5 ആണ് ഡിസ്‌പ്ലേയിലുള്ളത്. ഡിസ്പ്ലേയുടെ സ്ക്രോളും സ്പർശനവും മിനുസമാർന്നതാണ്. മൊത്തത്തിൽ, അതിന്റെ ശ്രേണിയിൽ മികച്ച ഡിസ്പ്ലേയുള്ള ഫോൺ എന്ന് പറയാം.

ക്യാമറ

108 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള മൂന്ന് പിൻ ക്യാമറകളുണ്ട്. ഇതിന്റെ അപർചർ f/1.9 ആണ്. രണ്ടാമത്തെ ലെൻസ് f/2.2 അപർചറുള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസാണ്. മൂന്നാമത്തെ ലെൻസ് രണ്ട് മെഗാപിക്സൽ മാക്രോയാണ്. രണ്ട് സെന്റീമീറ്റർ മുതൽ ഫോടോകൾ ക്ലിക് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണയായി ഈ ദൂരം നാല് സെന്റീമീറ്റർ ആണ്. മുൻവശത്ത് എഫ്/2.45 അപർചറുള്ള 16 മെഗാപിക്സൽ ക്യാമറയാണ്.

പിൻ ക്യാമറ ഉപയോഗിച്ച്, നിങ്ങൾക്ക് 30fps-ൽ 1080p വീഡിയോ റെകോർഡുചെയ്യാനാകും. മുൻ ക്യാമറയ്‌ക്കൊപ്പവും ഈ റെകോർഡിംഗ് സൗകര്യവും നൽകിയിട്ടുണ്ട്. എന്നാൽ പിൻ ക്യാമറ ഉപയോഗിച്ച് 4K റെകോർഡിംഗ് നൽകാത്തത് പോരായ്മയാണ്. മുൻ ക്യാമറയിൽ ഡിഫോൾടായി ഒരു ബ്യൂടി മോഡ് വരുന്നു, അത് നിങ്ങൾക്ക് ഓഫാക്കാനും കഴിയും. 5X സൂം വരെയുള്ള ചിത്രങ്ങൾ മികച്ചതാണെങ്കിലും ക്യാമറയിൽ 10X സൂം ലഭ്യമാണ്. പോർട്രെയിറ്റ് മോഡ് അതിശയകരമാണ്, എന്നിരുന്നാലും മികച്ച ഫോടോകൾക്ക് മികച്ച വെളിച്ചം ആവശ്യമാണ്. ലോ ലൈറ്റ് ഫോടോഗ്രാഫി തൃപ്തികരമാണ്. മൊത്തത്തിൽ വീഡിയോകൾക്കല്ല, ഫോടോകൾക്ക് ഈ ക്യാമറ മികച്ചതാണ്.

പ്രകടനം

ഫോണിന് ഡ്യുവൽ സിം പിന്തുണയുണ്ട്. ആൻഡ്രോയിഡ് 12, 13 എന്നിവയുടെ അപ്‌ഡേറ്റ് ലഭിക്കുമെന്ന് കംപനി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതിന് ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 13 നൽകിയിട്ടുണ്ട്. 2.2GHz വേഗതയുള്ള സ്‌നാപ്ഡ്രാഗൺ 695 പ്രൊസസർ ഉണ്ട്. എട്ട് GB വരെ LPDDR4X റാമും 128 GB വരെ സ്റ്റോറേജുമുണ്ട്. മൂന്ന് ജിബി വെർച്വൽ റാമും ഇതിനുണ്ട്. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ചില മൂന്നാം കക്ഷി ആപുകൾ ഫോണിൽ ലഭ്യമാണ്. ഗെയിമിംഗ് മുതൽ ബ്രൗസിംഗും മൾടിടാസ്കിംഗും വരെയുള്ള അനുഭവം മികച്ചതാണ്. ഫോണിൽ പ്രത്യേക ഗെയിമിംഗ് മോഡ് നൽകിയിട്ടുണ്ട്. എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേയും ലഭിക്കുന്നു.

ബാറ്ററിയും കണക്റ്റിവിറ്റിയും

കണക്റ്റിവിറ്റികായി, ഈ ഫോണിന് 5G, 4G LTE, Wi-Fi 802.11 a/b/g/n, Bluetooth v5, 3.5mm ഹെഡ്‌ഫോൺ ജാക്, IR ബ്ലാസ്റ്റർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയുണ്ട്. ഫേസ് ഐഡിയും ഫോണിൽ ലഭ്യമാകും. 67W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5000mAh ബാറ്ററിയാണ് ഇതിന്റേത്. ചാർജർ ബോക്സിൽ തന്നെ ലഭ്യമാണ്. ഈ ചാർജർ ഒരു മണിക്കൂറിനുള്ളിൽ ഫോൺ പൂർണമായും ചാർജ് ചെയ്യുന്നു. നിങ്ങൾ കൂടുതൽ സമയ ഉപയോക്താവാണെങ്കിൽ പോലും, മുഴുവൻ ദിവസത്തെ ബാകപ് ലഭിക്കും.

മൊത്തത്തിൽ

ഇതിന് ഡ്യുവൽ സ്റ്റീരിയോ സ്പീകറുകൾ ഉണ്ട്. രണ്ട് സിമുകളും 5G നെറ്റ്‌വർകിനെ പിന്തുണക്കുന്നു. നിങ്ങൾക്ക് സൂപർ അമോലെഡ് ഡിസ്പ്ലേ ലഭിക്കും. ഇതിന് 67W ഫാസ്റ്റ് ചാർജിംഗും ഉണ്ട്. 25,000 രൂപ വിലയുള്ള ഒരു ഓൾറൗൻഡർ സ്മാർട്ഫോൺ വേണമെങ്കിൽ, ഈ ഫോണിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാം.

Keywords: News, National, Top-Headlines, Mobile-Reviews, Mobile Phone, Smart Phone, Technology, Price, Redmi Note 11 Pro, Redmi Note 11 Pro+ 5G, MIUI, Display, Redmi Note, Redmi Note 11 Pro+ 5G review.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia