city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഠിക്കാൻ ആഗ്രഹമുണ്ട്, എന്നാൽ ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്, ടാബ്‍ലെറ്റ് എന്നിവ സ്വന്തമായുള്ളത് 6 പേർക്ക് മാത്രം; റിപോർട്

കാസർകോട്: (www.kasargodvartha.com 05.07.2021) ഒന്നു മുതൽ ഹയർസെകൻഡറി വരെ പഠിക്കുന്ന ജില്ലയിലെ 11812 പട്ടിക വർഗ വിദ്യാർഥികളിൽ ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്, ടാബ്‍ലെറ്റ് എന്നിവ സ്വന്തമായുള്ളത് 6 പേർക്കു മാത്രമെന്ന് പരിശോധന റിപോർട്. ജില്ലയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ മുഖേന കോളനികളിലെ വീടുകളിലെത്തി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ തയാറാക്കിയത്.

ജില്ലയിൽ 6 കുട്ടികൾക്കു മാത്രമാണ് ടാബ്‍ലെറ്റ്, ലാപ്ടോപ് എന്നിവ സ്വന്തമായുള്ളത്. മാതാപിതാക്കൾക്കും കുട്ടികൾക്കും മൊബൈൽ ഫോണുകൾ ഉണ്ടെങ്കിലും അവരെ ഈ കണക്കിൽ ഉൾപെടുത്തിയില്ല.

അതേസമയം വിദ്യാഭ്യാസ–തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഠിക്കുന്ന വിദ്യാർഥികളുടെ വീടുകളിൽ മാതാപിതാക്കൾക്കു ആർക്കെങ്കിലും മൊബൈൽ ഫോൺ ഉൾപെടെയുള്ളവ ഉണ്ടെങ്കിൽ അവ സൗകര്യങ്ങൾ ഉണ്ടെന്ന പട്ടികയിൽ ഉൾപെടുത്തിയതിനാൽ ഈ രണ്ടു കണക്കുകൾ തമ്മിൽ വൻ വ്യത്യാസമാണുള്ളത്.

പഠിക്കാൻ ആഗ്രഹമുണ്ട്, എന്നാൽ ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്, ടാബ്‍ലെറ്റ് എന്നിവ സ്വന്തമായുള്ളത് 6 പേർക്ക് മാത്രം; റിപോർട്

മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ മൊബൈൽ ഫോണുകൾ ഉണ്ടെങ്കിൽ അതു കുട്ടികളുടെ പഠനാവശ്യത്തിനായി മുഴുവൻ സമയം കിട്ടാത്തതിനാലാണ് ഇത്തരത്തിൽ കണക്കുകൾ ശേഖരിക്കാൻ നിർദേശിച്ചതെന്ന് അധികൃതർ അറിയിച്ചു.

പനത്തടി (1169), കോടോംബേളൂർ (1116), ബളാൽ (999), കള്ളാർ (858), വെസ്റ്റ് ഏളേരി (804), കിനാനൂർ –കരിന്തളം (524), ഈസ്റ്റ് ഏളേരി (462), എന്നീ പഞ്ചായത്തുകളിലാണ് കൂടുതൽ കുട്ടികൾക്ക് സൗകര്യകുറവുകൾ ഉള്ളത്.

1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽ 411 വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ ഒന്നുമില്ലാത്തത്. ഇതിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന 374 കുട്ടികളും ബാക്കിയുള്ളവർ കേന്ദ്രീയ വിദ്യാലയങ്ങളിലും കണ്ണൂർ ഉൾപെടെയുള്ള ജില്ലകളിലെ വിദ്യാലയങ്ങളിലുമായി പഠിക്കുന്നവരാണ്. ഡിഗ്രി പഠിക്കുന്ന 3 കുട്ടികൾക്കും ഈ സൗകര്യങ്ങളില്ല.

അതേസമയം ഓൺലൈൻ പഠനത്തിന് ജില്ലയിൽ സൗകര്യമില്ലാത്തത് 3129 വിദ്യാർഥികൾക്ക് മാത്രമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ അവലോകന യോഗത്തിലാണ് ഈ കണക്കുകൾ നൽകിയത്. സ്‌കൂളുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം മൊബൈൽ ഇല്ലാത്തവരുടെ കണക്കുകൾ ശേഖരിച്ചത്. വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്നത് 136 വിദ്യാർഥികളാണ്.

ടിവി റീചാർജ് ചെയ്യാനാകാത്തത് 436 കുട്ടികളുണ്ട്. 1 മുതൽ 4വരെ ക്ലാസുകളിലെ കുട്ടികളെ വിവിധ ഇടങ്ങളിലെ പൊതുപഠന കേന്ദ്രങ്ങളിൽ എത്തിച്ച് ക്ലാസുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ 5 മുതൽ 9 വരെയുള്ള കുട്ടികൾക്ക് ടാബുകളും 10 മുതൽ 12 വരെയുള്ളവർക്കു ലാപ്‌ടോപുകളും വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ.

ലാപ്ടോപ്, ടാബ്‍ലെറ്റ് എന്നിവ ഇല്ലാത്ത പട്ടിക വർഗ വിദ്യാർഥികൾ കണക്ക്:

എൽപി വിഭാഗം–3888

യുപി വിഭാഗം–3164

ഹൈസ്കൂൾ വിഭാഗം–3350

ഹയർസെകൻഡറി വിഭാഗം–1404.

Keywords:  Kerala, News, Kasaragod, Top-Headlines, Students, Education, Class, Mobile, Laptop, Want to learn, but only 6 people own a laptop or tablet for online study; Report.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia