രണ്ടാം ക്ലാസ് വിദ്യാര്‍ഥി ധ്യാന്‍ കൃഷ്ണയ്ക്ക് ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്; പ്രതിഭ തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സെഞ്ച്വറി ക്ലബിന്റെ അനുമോദനം
പയ്യന്നൂര്‍: (www.kasargodvartha.com 30.12.2021) രണ്ടാം ക്ലാസ് വിദ്യാര്‍ഥി ധ്യാന്‍ കൃഷ്ണയ്ക്ക് ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്. കണ്ടോത്ത് എ എല്‍ പി സ്‌കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന ധ്യാന്‍ കൃഷ്ണയെയാണ് ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡിന് തെരഞ്ഞെടുത്തത്.
ലാപ് ടോപില്‍ ഉബുണ്ടു 18.04 വേര്‍ഷനില്‍ 56 മലയാളം അക്ഷരങ്ങള്‍ 59 സെകെന്‍ഡിലും ഒമ്പത് മലയാള വാക്യങ്ങള്‍ മൂന്ന് മിനുറ്റിനുള്ളിലും ടൈപ് ചെയ്തതിനാണ് അവാര്‍ഡ്. പയ്യന്നൂര്‍ കണ്ടോത്ത് കോത്തായി മുക്കിലെ പി രാജീവന്‍-പി സജിത ദമ്പതികളുടെ മകനാണ് ധ്യാന്‍കൃഷ്ണ. 1000ത്തിലധികം പൊതു വിജ്ഞാന ചോദ്യോത്തരങ്ങള്‍ ധ്യാന്‍ കൃഷ്ണ ടൈപ് ചെയ്ത് വച്ചിട്ടുണ്ട്.
ധ്യാന്‍ കൃഷ്ണ, സര്‍വകലാശാലയില്‍ നിന്ന് ബോടണിയില്‍ ഡോക്ടറേറ്റ് നേടിയ സ്വാതി കൃഷ്ണ, എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ സായന്ത് സദാനന്ദന്‍, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അമല്‍ ഷാജ്, ജില്ലാ അമച്വര്‍ അത്‌ലറ്റിക് മീറ്റില്‍ 14 വയസിന് താഴെയുള്ള ലോങ്ജംപില്‍ ഒന്നാം സ്ഥാനം നേടിയ കെ ദേവനന്ദ എന്നിവര്‍ക്ക് കണ്ടോത്ത് സെഞ്ച്വറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ കെ യു രാധാകൃഷ്ണന്‍, പി വി സുഭാഷ് എന്നിവര്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ദിനേശന്‍ കരിപ്പത്ത്, സെക്രടറി കെ വി രാജീവന്‍, എ സന്തോഷ്, വി വൈശാഖ് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, News, Kerala, Student, Plus-two, Award, Top-Headlines, Laptop, Payyannur, SSLC, Club, India Book of Records for Dhyan Krishna.