city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലാപ്ടോപ് ലഭിക്കുമെന്ന വാഗ്ദാനത്തിൽ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി; കെഎസ്എഫ്ഇ വിദ്യാശ്രീ ചിട്ടിക്കെതിരെ പരാതി

കാസർകോട്: (www.kasargodvartha.com 08.08.2021) കെഎസ്എഫ്ഇ വിദ്യാശ്രീ ചിട്ടിക്കെതിരെ ആരോപണങ്ങൾ ഉയരുന്നു. ലാപ്ടോപ് ലഭിക്കുമെന്ന വാഗ്ദാനത്തിൽ ചിട്ടിയിൽ ചേർന്നവർ വെട്ടിലായെന്നാണ് ആക്ഷേപം. 20,000 രൂപ അടച്ചു ലാപ്ടോപ്, ടാബ്‌ലറ്റ് വാങ്ങിയ ബിലുമായി വരുന്നവർക്ക് ഇത്രയും തുക വായ്പ നൽകുമെന്ന കെഎസ്എഫ്ഇ നിർദേശമാണ് ഇപ്പോൾ പ്രതിഷേധത്തിനിടയാക്കുന്നത്.

 
ലാപ്ടോപ് ലഭിക്കുമെന്ന വാഗ്ദാനത്തിൽ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി; കെഎസ്എഫ്ഇ വിദ്യാശ്രീ ചിട്ടിക്കെതിരെ പരാതി





നൽകാമെന്നേറ്റ കമ്പനികൾ ഇത്രയും തുകയ്ക്ക് ലാപ്ടോപ് നൽകാതെ വീഴ്ച വരുത്തിയതോടെ ചിട്ടിയിൽ ചേർന്നവർ ആശയകുഴപ്പത്തിലായെന്നാണ് വിവരം. ചേരുന്ന സമയത്ത് 30 മാസം 500 രൂപ വീതം തവണകളായി നൽകാമെന്നാണ് ആദ്യം നിർദേശം ലഭിച്ചത്.

1500 രൂപ അടയ്ക്കുമ്പോൾ തന്നെ ലാപ്ടോപ് ലഭിക്കുമെന്ന നിർദേശത്തിൽ ചേർന്നവർക്ക് 12 മാസമടച്ചിട്ടും ലാപ്ടോപ് ലഭിച്ചില്ല എന്നാണ് പരാതി. ബദിയടുക്ക പഞ്ചായത്തിൽ 50 പേരും എൻമകജെയിൽ 140പേരുമാണ്

ഈ ചിട്ടിയിൽ ചേർന്നിട്ടുള്ളത്. ലാപ്ടോപ് പ്രതീക്ഷിച്ച വിദ്യാർഥികൾ ഇതില്ലാതെ എസ്എസ്എൽസിയും പ്ലസ്ടുവും ബരുദവും കഴിഞ്ഞിറങ്ങി. ലാപ്ടോപ് വേണ്ട, അടച്ച തുക മതിയെന്ന് ആവശ്യപ്പെട്ടവർക്കും പണം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്.

ഇതോടെ കമ്പനികളുടെ ഗുണമേന്മയുള്ള ലാപ്ടോപ് ലഭിക്കുമെന്ന പ്രതീക്ഷയിൽ പണടമച്ച കുടുംബശ്രീ അംഗങ്ങളാണ് വെട്ടിലായത്. കുടുംബശ്രീ സഹായത്തോടെയാണ് കെഎസ്എഫ്ഇ ഈ ചിട്ടി നടപ്പിലാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ലോക്ഡൗൺ കാലത്ത് ഓൺലൈൻ പഠനം നടത്തുന്നതിനാണ് വിദ്യാർഥികളുള്ള കുടുംബശ്രീ അംഗങ്ങൾ ഇതിൽ ചേർന്നത്.

Keywords: Kasaragod, Kerala, News, Laptop, Top-Headlines, complaint, Enmakaje, Kudumbasree, Students, Lockdown, Complaint against KSFE Vidyasree Chitti.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia