Media Kits | 605 പിന്നാക്ക വിഭാഗ മാധ്യമപ്രവർത്തകർക്ക് ലാപ്ടോപ് ഉൾപെടെ കിറ്റുകൾ നൽകി കർണാടക സർകാർ
Mar 29, 2023, 12:02 IST
മംഗ്ളുറു: (www.kasargodvartha.com) കർണാടകയിൽ വിവിധ ജില്ലകളിൽ നിന്നുള്ള പിന്നാക്ക വിഭാഗത്തിലെ 605 മാധ്യമപ്രവർത്തകർക്ക് ലാപ്ടോപും ക്യാമറയും ഉൾപെടെ തൊഴിൽ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ സർകാർ സൗജന്യമായി നൽകി. വിതരണ സംസ്ഥാനതല ഉദ്ഘാടനം വിവര-പൊതുജന സമ്പർക്ക വകുപ്പ് ബെംഗ്ളുറു കണ്ടീരവ സ്റ്റുഡിയോ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിച്ചു.
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് സാമൂഹിക പരിഷ്കരണത്തിൽ വലിയ പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻമുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ, പിആർഡി ഡയറക്ടർ മഞ്ചുനാഥ് പ്രസാദ്, കമീഷണർ ഡോ. പിഎസ് ഹർഷ, ജോ.ഡയറക്ടർ ഡിപി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.