അസൂസിന്റെ പുതിയ ലാപ്‌ടോപ്; സവിശേഷതകള്‍ അറിയാം
Mar 30, 2022, 19:32 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 30.03.2022) അസൂസിന്റെ പുതിയ ലാപ്‌ടോപുകള്‍ ഇതാ വിപണിയില്‍ എത്തിയ വാര്‍ത്ത അറിഞ്ഞുകാണുമല്ലോ. അസൂസിന്റെ വിവേബുക് 13 സ്ലേറ്റ് (Vivobook 13 Slate) എന്ന മോഡലുകളാണ് ഇപ്പോള്‍ വിപണിയിലെത്തിയത്. ഇതിന്റെ സവിശേഷതകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതിന്റെ ഡിസ്‌പ്ലേ സവിശേഷതയാണ്. അസൂസിന്റെ ഈ ലാപ്‌ടോപ്പുകള്‍ FHD OLED സ്‌ക്രീനിലാണ് വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ലാപ്ടോപുകള്‍ 13.3 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ ഈ മോഡലുകള്‍ക്ക് ഇന്റല്‍ യുഎച്ഡി ജിപിയു (Intel UHD GPU) ഗ്രാഫിക്‌സ് സപോര്‍ടും കൂടാതെ ഇന്റല്‍ ക്വാഡ് കോര്‍ പെന്റിയം സില്‍വര്‍ ച6000 (Intel quad-core Pentium Silver N6000) പ്രോസസറുകളും ആണ് നല്‍കിയിരിക്കുന്നത്.

ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ ലാപ്‌ടോപ്പുകള്‍ക്ക് 8ജിബി എല്‍പിഡിഡിആര്‍4x റാം (8GB LPDDR4x RAM) കൂടാതെ 256ജിബി എസ്എസ്ഡി (256GB SSD) എന്നിവ നല്‍കിയിരിക്കുന്നു. അതുപോലെ തന്നെ 50WHr ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ്. മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ക്യാമറകള്‍ തന്നെയാണ്. 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറകളാണ് ഇതിനുള്ളത്.
Keywords: New Delhi, News, Top-Headlines, Laptop, Gadgets, Technology, Business, Asus new laptops; Know the features.
Keywords: New Delhi, News, Top-Headlines, Laptop, Gadgets, Technology, Business, Asus new laptops; Know the features.