city-gold-ad-for-blogger

ഹൈടെക്കായി വിദ്യാലയങ്ങള്‍; ഒരു വര്‍ഷത്തിനുള്ളില്‍ ഹൈടെക്കായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 75 ശതമാനവും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരിയില്‍

കാസര്‍കോട്:(www.kasargodvartha.com 05.12.2019) ഒരു വര്‍ഷത്തിനുള്ളില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള ജില്ലയിലെ 244 സ്‌കൂളുകള്‍ ഹൈടെക്കായി മാറി. ഇതില്‍ 182 സ്‌കൂളുകളും സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്റെ (കൈറ്റ്) ആഭിമുഖ്യത്തിലാണ് ഹൈടെക് ലാബ്-ഹൈടെക് സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത്.

2019 ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് സ്‌കൂളുകളും ഹൈടെക് ലാബുകളും സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 478 സ്‌കൂളുകളിലും ഉപകരണ വിതരണം പൂര്‍ത്തിയായി. പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം 2020 ജനുവരിയില്‍ നടക്കും.ജില്ലയിലെ വിദ്യാലയങ്ങളില്‍ വിതരണം ചെയ്തത് 5,533 ലാപ്ടോപ്പുകള്‍

ഹൈടെക്കായി വിദ്യാലയങ്ങള്‍; ഒരു വര്‍ഷത്തിനുള്ളില്‍ ഹൈടെക്കായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 75 ശതമാനവും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരിയില്‍

ഹൈടെക് ലാബ്-ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 12 വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 5,533 ലാപ്ടോപ്പുകളും, 4,707 യുഎസ്ബി സ്പീക്കറുകളും 3,294 പ്രൊജക്ടറുകളും 2016 മൗണ്ടിംഗ് കിറ്റുകളും 1,069 സ്‌ക്രീനുകളും വിതരണം ചെയ്തു കഴിഞ്ഞു. കിഫ്ബിയില്‍ നിന്ന് 27.94 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്.

കുണ്ടംകുഴി ജിഎച്ച്എസ്എസ്, നായന്മാര്‍മൂല ടിഐഎച്ച്എസ്എസ്, ദുര്‍ഗ്ഗ എച്ച്എസ്എസ്, ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ്, കുമ്പള ജിഎച്ച്എസ്എസ്, ജിഎച്ച്എസ്എസ് ചായ്യോത്ത് എന്നീ സ്‌കൂളുകളിലാണ് ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഹൈടെക് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ മുഴുവന് വിശദാംശങ്ങളും 'സമേതം'പോര്‍ട്ടലിലൂടെ അറിയാം.

ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കി. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര' പോര്‍ട്ടല്‍ സജ്ജമായി. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റില്‍ കൈറ്റ്സ്'യൂണിറ്റുകള്‍ വഴി ജില്ലയില്‍ 119 സ്‌കൂളുകളില്‍ ഹൈടെക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും സജീവമാണ്.

ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുണ്ടായിരുന്ന ജില്ലയിലെ 11 സ്‌കൂളുകള്‍ക്കും ഉപകരണങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, school, District, inauguration, Laptop, 244 HS Schools go to High tech within 1 year
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia