city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളനിയില്‍ നിന്ന് 35 നാടക അഭിനേതാക്കള്‍; ലഹരിക്കെതിരെയും, ജാതിയതക്കെതിരെയും നാടകവുമായി ഉമേശ് ശാലിയാന്‍

കാസര്‍കോട്: (www.kasargodvartha.com 18/07/2016) കോളനികളിലെ ലഹരി ഉപയോഗത്തിനും, സമൂഹത്തില്‍ നടമാടുന്ന ജാതിയതക്കെതിരെയും നാടക ക്യാമ്പുമായി കര്‍ണാടക നാടക അക്കാദമിയും ഒരുസംഘം നാടകപ്രവര്‍ത്തകരും. കര്‍ണാടക നാടക അക്കാദമി അംഗവും, നാടകപ്രവര്‍ത്തകനുമായ ഉമേശ് എം ശാലിയാന്റെയും പ്രേരണ നാടക സംഘത്തിന്റെയും നേതൃത്വത്തിലാണ് ബന്തിയോട് പട്ടിക വര്‍ഗ കോളനിയില്‍ 25 ദിവസം നീണ്ടുനിന്ന നാടക ക്യാമ്പ് സംഘടിപ്പിച്ചത്.

ബന്തിയോട് പട്ടികവര്‍ഗ കോളനിയിലെ കുട്ടികള്‍ മുതല്‍ 60 വയസുവരെ പ്രായമുള്ളവരടക്കം 70 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെയും, ജാതി, സാമുദായിക ചിന്തകള്‍ മാറ്റുവാനും സാമൂഹികമായും, സാംസ്‌ക്കാരികമായും കോളനിവാസികളെ ഉയര്‍ത്തി കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഘോഷയാത്ര, നാടക അവതരണം എന്നിവയോടെ ക്യാമ്പ് സമാപിച്ചു. ബന്തിയോട് ടൗണില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര എസ് സി ഭവനില്‍ സമാപിച്ചു. തുടര്‍ന്നായിരുന്നു നാടകവതരണം. നാടകത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത 35 പേര്‍ അണിനിരന്നു. നാടക പ്രവര്‍ത്തകരായ ഉദയ സാരങ്ക്, അശോക് കൊടലമുഗറു, വസന്തന്‍ മാസ്റ്റര്‍, ബാബു ബന്തിയോട്, ശശികുമാര്‍ കുളൂര്‍, നിത്യാനന്ദ എന്നിവരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സമാപന സമ്മേളനം സമുദായ നേതാവ് തുക്‌റ ഉദ്ഘാടനം ചെയ്തു. മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. രാധകൃഷ്ണന്‍ ഒളയത്തടുക്ക, ദേവസ്വം ബോര്‍ഡ് അംഗം സത്യന്‍ സി, ഗ്രാമപഞ്ചായത്ത് അംഗം അനിത, സെക്രട്ടറി ബാലകൃഷ്ണ ആചാര്യ, സി എച്ച് പത്മനാഭ, ജഗന്നാദ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ക്യാമ്പിനെ കുറിച്ച് ഉമേശ് ശാലിയന്‍ വിശദീകരിച്ചു. തുടര്‍ന്ന് പ്രേരണ നാടകസംഗത്തിന്റെ ആഭിമുഖ്യത്തില്‍ ഉമേശ് ശാലിയനെ ആദരിച്ചു.

കോളനിയില്‍ നിന്ന് 35 നാടക അഭിനേതാക്കള്‍; ലഹരിക്കെതിരെയും, ജാതിയതക്കെതിരെയും നാടകവുമായി ഉമേശ് ശാലിയാന്‍

കോളനിയില്‍ നിന്ന് 35 നാടക അഭിനേതാക്കള്‍; ലഹരിക്കെതിരെയും, ജാതിയതക്കെതിരെയും നാടകവുമായി ഉമേശ് ശാലിയാന്‍

കോളനിയില്‍ നിന്ന് 35 നാടക അഭിനേതാക്കള്‍; ലഹരിക്കെതിരെയും, ജാതിയതക്കെതിരെയും നാടകവുമായി ഉമേശ് ശാലിയാന്‍

Keywords : Kasaragod, Drama, Inauguration, Felicitation, Entertainment, Colony.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia