city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിയോടങ്ങളുടെ മുത്തച്ഛന് പ്രണാമം; ഉമയാറ്റുകര പഴയ പള്ളിയോടം ഇനി ചരിത്ര സ്മാരകം

പത്തനംതിട്ട: (www.kasargodvartha.com 26.09.2018) പള്ളിയോടങ്ങളുടെ മുത്തച്ഛനെന്ന് അറിയപ്പെടുന്ന ഉമയാറ്റുകര പഴയ പള്ളിയോടം ചരിത്ര സ്മാരകമാകുന്നു. ഒരു നൂറ്റാണ്ടും മൂന്ന് പതിറ്റാണ്ടും പിന്നിട്ട പള്ളിയോടം പരമ്പരാഗത മാതൃകയ്ക്ക് ഉദാഹരണമായി പള്ളിയോട പ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നു. 1879ല്‍ പ്രശസ്ത പള്ളിയോട ശില്പി റാന്നി മുണ്ടപ്പുഴ നാരായണന്‍ ആചാരിയാണ് ഉമയാറ്റുകര പള്ളിയോടം നിര്‍മ്മിച്ചത്. ഇരട്ടമണിക്കാലില്‍ പണിതിരിക്കുന്ന നിലവിലുള്ള ഒരേയൊരു പള്ളിയോടം കൂടിയാണിത്.

ചരിഞ്ഞ അമരവും മറ്റൊരു പ്രത്യേകതയാണ്. 1959, 2004, 2012 വര്‍ഷങ്ങളില്‍ ഇത് കരക്കാര്‍ പുതുക്കി പണിത് സംരക്ഷിക്കുകയായിരുന്നു. കരക്കാര്‍ പുതിയ പള്ളിയോടം നിര്‍മ്മിച്ചതിനെതുടര്‍ന്നാണ് പഴയ പള്ളിയോടം സ്മാരകമായി സംരക്ഷിക്കാന്‍ തീരുമാനിച്ചത്. 1972ല്‍ നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളിയോട വിഭാഗത്തില്‍ ഉമയാറ്റുകര മികച്ച പ്രകനം കാഴ്ചവച്ചു. അക്കാലത്ത് പള്ളിയോടങ്ങള്‍ നെഹ്രുട്രോഫി ജലമേളയില്‍ പങ്കെടുത്തിരുന്നു. ഉത്രട്ടാതി ജലമേളയില്‍ 1974ലും 1990ലും രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. 2011ല്‍ കായംകുളത്തു നടന്ന ജലോത്സവത്തില്‍ പള്ളിയോടങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

41.25 കോല്‍ നീളവും 66 അംഗുലം ഉടമയും 16 അടി അമരപൊക്കവുമുള്ള പള്ളിയോടം ഉടമസ്ഥരായ ഉമയാറ്റുകര 2154ാം നമ്പര്‍ എന്‍എസ്എസ് കരയോഗമാണ് ആറന്മുള ഹെറിറ്റേജ് മ്യൂസിയത്തിന് കൈമാറുന്നത്. 28ന് ചെങ്ങന്നൂര്‍ ഉമയാറ്റുകരയില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ റാണി ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി പള്ളിയോടം കൈമാറും. ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്രത്യേകം പന്തലില്‍ സംരക്ഷിക്കുന്ന പള്ളിയോടം പിന്നീട് മ്യൂസിയത്തിന്റെ ഭാഗമാക്കും. നിലവില്‍ ഭോപ്പാലിലെ മ്യൂസിയത്തിലും എറണാകുളത്തെ സ്വകാര്യ മ്യൂസിയത്തിലുമാണ് പള്ളിയോടങ്ങള്‍ അതേപടി സൂക്ഷിക്കുന്നത്.

പള്ളിയോടങ്ങളുടെ മുത്തച്ഛന് പ്രണാമം; ഉമയാറ്റുകര പഴയ പള്ളിയോടം ഇനി ചരിത്ര സ്മാരകം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Pathanamthitta, news, water, River, Entertainment, Top-Headlines, Umayattukara old Palliyodam as a Historical monument

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia