തുളു സിനിമ 'ചാലിപോലിലു' മാര്‍ച്ച് 20 മുതല്‍ കാസര്‍കോട്ട്
Mar 17, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 17/03/2015) ഇന്ത്യന്‍ മുഖ്യധാരാ സിനിമയുടെ ചക്രവാളത്തിലേക്ക് പ്രയാണമാരംഭിച്ച തുളു സിനിമാ ലോകത്ത് നിന്ന് ഒരു പുതിയ ചലച്ചിത്രമായ 'ചാലിപോലിലു' മാര്‍ച്ച് 20 മുതല്‍ കാസര്‍കോട്ട് പ്രദര്‍ശനത്തിനെത്തുന്നു. രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുളള സിനിമ സകുടുംബം കാണാവുന്നതും ആക്ഷേപ ഹാസ്യവും നര്‍മത്തിനും പ്രമുഖ്യം നല്‍കുന്ന തിരക്കഥയിലൂടെയാണ് മുന്നേറുന്നത്.
തുളു സിനിമാ ചരിത്രത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് 'ചാലിപോലിലു' യെന്ന് കര്‍ണാടകയിലെ പ്രേക്ഷകരും ചലച്ചിത്ര വിമര്‍ശക സമൂഹവും വിധിയെഴുതിക്കഴിഞ്ഞിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ജയകിരണ്‍ പത്രഗ്രൂപ്പിന്റെ കീഴിലുളള ജയകിരണ്‍ ഫിലിംസിന്റെ ബാനറില്‍ പ്രകാശ് പാണ്ഡേശ്വറാണ് സിനിമയുടെ നിര്‍മാതാവ്.
കഥ - തിരകഥ - സംഭാഷണം - സംവിധാനം എന്നിവ വീരേന്ദ്രഷെട്ടി കാവൂര്‍ നിര്‍വഹിച്ചു. വി. മനോഹറിന്റേതാണ് സംഗീതം. തുളു നാടക വേദിയിലെ ദേവദാസ് കാപ്പിക്കാട്, നവീന്‍ ഡി. പടീല്‍, ഭോജരാജ് വാമഞ്ചൂര്‍, അരവിന്ദ് ബോളാര്‍, രാഘവേന്ദ്ര റൈ തുടങ്ങിയ പ്രമുഖ നടീനടന്‍ന്മാര്‍ സിനിമയില്‍ അഭിനേതാക്കളാണ്.മംഗളുരു, ബെംഗളുരു, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തുളുനാട്ടിലെ ജനങ്ങളെ ഒന്നടങ്കം ആകര്‍ഷിച്ചുവരുന്ന ഈ സിനിമ ഇപ്പോള്‍ മംഗളൂരുവിലും പരിസരങ്ങളിലേയും വിവിധ തീയേറ്ററുകളില്‍ 150 ദിവസത്തോളമായി പ്രദര്‍ശിപ്പിച്ചു വരികയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Film, Entertainment, Thulu Film, Chalipolilu.
Advertisement: