city-gold-ad-for-blogger

തുടരും ഹിന്ദിയിലേക്ക്; നായകൻ അജയ് ദേവ്ഗൺ ആയേക്കും: സംവിധായകൻ തരുൺ മൂർത്തി

Mohanlal's Blockbuster 'Thudarum' Discussed for Hindi Remake
Image Credit: Facebook/Mohanlal

● ആമിർ ഖാൻ്റെയും അജയ് ദേവ്ഗണിൻ്റെയും കമ്പനികൾ റീമേക്കിനായി സമീപിച്ചു.
● ചിത്രം ആഗോളതലത്തിൽ 232.60 കോടി രൂപയാണ് നേടിയിട്ടുള്ളത്.
● കേരള ബോക്സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് 'തുടരും'.
● ഹിന്ദിയിൽ ചിത്രം താൻ തന്നെ സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരക്കുകളുണ്ടെന്ന് തരുൺ മൂർത്തി പറഞ്ഞു.
● ചിത്രം നിലവിൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്.

കൊച്ചി: (KasargodVartha) മലയാളത്തിലെ വമ്പൻ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'തുടരും' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം നിർവഹിച്ച ഈ ത്രില്ലർ ചിത്രം റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബോളിവുഡിൽ ചർച്ചകൾ നടക്കുകയാണെന്ന് സംവിധായകൻ തരുൺ മൂർത്തി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഹിന്ദി റീമേക്കിൽ ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ നായകനാകാനാണ് സാധ്യതയെന്നും അദ്ദേഹം സൂചന നൽകി.

റീമേക്കിനായി ബോളിവുഡ് കമ്പനികൾ

റീമേക്കിന്റെ സാധ്യതകൾ നിലവിലുണ്ടെന്നും ഹിന്ദിയിൽ നിന്നും തെലുങ്കിൽ നിന്നും അന്വേഷണങ്ങൾ വരുന്നുണ്ടെന്നും തരുൺ മൂർത്തി വ്യക്തമാക്കി. ആമിർ ഖാൻ്റെയും അജയ് ദേവ്ഗണിൻ്റെയും കമ്പനികൾ തന്നെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്രയും വലിയ ഒരു ചിത്രം എങ്ങനെ കുറഞ്ഞ ബജറ്റിൽ ചെയ്യാൻ കഴിയുന്നു എന്നാണ് അവർക്ക് അറിയേണ്ടത്. ഹിന്ദിയിൽ നിന്നും തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്നും, എന്നാൽ തനിക്ക് തുടർച്ചയായി സിനിമകൾ ഉള്ളതിനാൽ എപ്പോഴാണ് ചെയ്യാൻ കഴിയുക എന്ന് അറിയില്ലെന്നും തരുൺ മൂർത്തി പറഞ്ഞു.

അജയ് ദേവ്ഗൺ സാധ്യത

അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയിൽ ചിത്രം റീമേക്ക് ചെയ്യാനുള്ള ചർച്ച നടക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു സ്റ്റണ്ട് പശ്ചാത്തലം ഉണ്ടല്ലോ. അദ്ദേഹത്തിൻ്റെ അച്ഛൻ സ്റ്റണ്ട് മാസ്റ്ററായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ നായകനായി പരിഗണിക്കുന്നതെന്നും തരുൺ മൂർത്തി സൂചിപ്പിച്ചു. എന്നാൽ ചർച്ചകൾ ഇതുവരെ അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബോക്സ് ഓഫീസ് റെക്കോർഡ്

കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം 232.60 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയിട്ടുള്ളത്. കേരള ബോക്സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ 'തുടരും', കേരളത്തിൽ മാത്രം ആകെ 118.75 കോടിയിലധികം നേടിയപ്പോൾ വിദേശത്ത് 94.35 കോടി രൂപയും നേടിയിട്ടുണ്ട്. 'തുടരും' നിലവിൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്.

മോഹൻലാലിന് പുറമേ ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിൻ്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നതും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതാണ് ഈ ത്രില്ലർ ചിത്രത്തിൻ്റെ പ്രമേയം. ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി. ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

'തുടരും' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ നായകനായി അജയ് ദേവ്ഗൺ എത്തുമോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Mohanlal's 'Thudarum' is in talks for a Hindi remake, with Ajay Devgn as the likely lead.

#Thudarum #HindiRemake #AjayDevgn #Mohanlal #TharunMoorthy #Mollywood

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia