സംസ്‌കാരവും പൈതൃകവും ചോദ്യം ചെയ്യപ്പെടുന്നു: അലി അക്ബര്‍
Jun 25, 2016, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2016) എല്ലാ സംസ്‌കാരത്തെയും, പൈതൃകത്തേയും ചോദ്യം ചെയ്ത് അതൊന്നും വേണ്ടായെന്ന് ചിന്തിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് പ്രശസ്ത സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു. തപസ്യ കലാ സാഹിത്യ വേദിയുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോയി കൊണ്ടിരിക്കുന്നത്. എന്താണ് ചൊല്ലിയ പ്രാര്‍ത്ഥനയെന്നും അതിന്റെ അര്‍ത്ഥമെന്താണെന്നും അറിയാതെയാണ് മന്ത്രി പ്രതികരിച്ചത്.
ആത്മീയതയില്ലാത്ത എന്ത് സംസ്‌കാരമാണ് നമുക്കുള്ളത്. ആത്മാവിനെ നഷ്ടപ്പെടുത്തി വെറും ശരീരം മാത്രമാക്കി മനുഷ്യനെ മാറ്റുന്നു എല്ലാ മൂല്യങ്ങളും നഷ്ടപ്പെടുത്തി അകത്തൊന്നുമില്ലാതെ പുറം തൊടില്‍ മാത്രമാക്കി മാറ്റുകയാണ് ഇന്ന് ചെയ്യുന്നത്. ആതാമീയതയില്ലാത്ത ആത്മാവില്ലാത്ത ഒന്നും തന്നെ ലോകത്ത് നിലനില്‍ക്കില്ല. കല സംസ്‌കാരത്തിന് സംസ്‌കൃതിക്ക വേണ്ടിയാണെന്ന തിരിച്ചറിവ് ഉണ്ടാകണം. സത്യത്തിനുവേണ്ടി അവസാനം വരെ നില കൊള്ളുന്നതാകട്ടെ ഏത് പ്രവൃത്തിയുമെന്ന് അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. പ്രൊഫ മേലത്ത് ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍ പ്രഭാഷണവും, ഡോ. ബാലകൃഷ്ണന്‍ കൊളവയല്‍ ആശംസാ പ്രസംഗവും നടത്തി. സുനാമി കണ്ടു പിടുത്തത്തിലൂടെ ലോക ശ്രദ്ധ നേടിയ ശാസ്ത്രജ്ഞന്‍ ഡോ. ബാലകൃഷ്ണന്‍ നായരെ അലി അക്ബര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ് ഹസ്സന്‍ ബായ്, ഗവേഷകന്‍ ഡോ മേലത്ത് ചന്ദ്രശേഖരന്‍, കവിതാ സാരഥി പുരസ്‌കാര ജേതാവ് ചാരുസീത മേലത്ത് എന്നിവരെയും അലി അക്ബര്‍ പൊന്നാടയണിയിച്ച് അനുമോദിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
സ്വാഗതസംഘം കണ്‍വീനര്‍ നാരായണന്‍ വടക്കിനിയ സ്വാഗതവും, കെ സി മേലത്ത് നന്ദിയും പറഞ്ഞു.
Keywords : Inauguration, Entertainment, Programme, Thapasya, Ali Akbar.