നുജൂദിന്റെ സങ്കടം പറഞ്ഞ് അജ്മല്‍, ആദ്യ ചിത്രത്തിന് ആയിരം ലൈക്ക്
Sep 15, 2014, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 15.09.2014) ഉപ്പയുടെ ഹോംലൈബ്രറിയില്‍ നിന്ന് പുസ്തകം എടുത്തുകൊണ്ടുപോയി അജ്മല്‍ ചെയ്തു തീര്‍ത്തത് പച്ചയായ ജീവിതത്തിന്റെ കഥ പറയുന്ന മനോഹരമായ ഹൃസ്വചിത്രം. മനസ്സു നിറയെ ലൈക്കടിച്ചുകൊണ്ടാണ് ജനം അതിനെ ഹൃദയത്തിലേറ്റിയത്.
കുഞ്ഞുപ്രായത്തില്‍ വിവാഹിതയാവേണ്ടി വന്ന കുട്ടിയുടെ ജീവിതം അവതരിപ്പിക്കുന്ന ഞാന്‍ നുജൂദ് വയസ് പത്ത് എന്ന നോവലിനാണ് അജ്മലും കൂട്ടുകാരും ദൃശ്യാവിഷ്‌ക്കാരം നല്‍കിയത്. ദിവൂണി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏഴ് മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. എന്നാല്‍ നോവലിലെ വലിയ ആശയങ്ങളെ അത് മനഹോരമായി കാണിച്ചുതരുന്നു.
പഠിക്കാന്‍ ഒരുപാട് കഴിവുള്ള നുജൂദിനെ മാതാപിതാക്കള്‍ പഠനം അവസാനിപ്പിച്ച് കെട്ടിച്ചയക്കുന്നു. ഒടുവില്‍ ഭര്‍തൃവീട്ടില്‍ പീഡനത്തിനിരയാവുന്ന അവള്‍ ഒരു ദിവസം അവിടെ നിന്നും രക്ഷപ്പെട്ട് ഓടി കോടതിയിലെത്തുകയാണ്. നോവലിലെ ഹൃദയസ്പര്‍ശിയായ ആ രംഗം അതേ വികാരത്തോടെ വരച്ചു കാണിക്കാന്‍ അജ്മലിന് സാധിച്ചു. സുഹ്‌റ എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചത് അലോഷ്യസ് കോളജ് വിദ്യാര്‍ത്ഥിനിയായ നിഖി കണ്ണനാണ്. അപാരമായ അഭിനയ മികവായിരുന്നു നിഖി ഇവിടെ കാഴ്ചവെച്ചത്. തലശ്ശേരി കോടതിയേയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിച്ചത്. സെന്റ് അലോഷ്യസ് കോളജ് കാമ്പസും സിനിമയുടെ ഭാഗമായി.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്റെ മകനാണ് വിദ്യാനഗര്‍ മൈത്രിയിലെ അജ്മല്‍.
മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ ബി.എ ജേണലിസം വിദ്യാര്‍ത്ഥിയായ അജ്മല്‍ ഉപ്പയുടെ ലൈബ്രറിയില്‍ കയറി പുസ്തകങ്ങള്‍ക്കിടയില്‍ അലയുന്നത് പതിവാണ്. അതിനിടയിലാണ് നുജൂമിന്റെ കഥ കണ്ണില്‍പ്പെട്ടത്. വായിച്ചു കഴിഞ്ഞപ്പോള്‍ ഹൃദയത്തില്‍ തട്ടി. അതിന് ദൃശ്യാവിഷ്‌ക്കാരം നല്‍കി ജനങ്ങളിലെത്തിക്കണമെന്ന് മോഹമുദിച്ചു. പിന്നെ വൈകിച്ചില്ല കൂട്ടുകാരെ കൂട്ടുപിടിച്ച് അടുത്ത ദിവസം തന്നെ പണി തുടങ്ങി. തിരക്കഥയും സംവിധാനവുമെല്ലാം അജ്മല്‍ തന്നെ. വെറും രണ്ടു ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
സഹപാഠികളായ സംഗീത് ചിത്രസംയോജനവും തേജസ് ക്യാമറയും നിര്‍വഹിച്ചു.
വിവിധകേന്ദ്രങ്ങളിലാണ് അജ്മലിന്റെ ഹൃസ്വചിത്രം ഇതിനകം പ്രദര്‍ശിപ്പിച്ചത്. യൂട്യൂബിലും ഫേസ് ബുക്കിലും നിരവധി പേര്‍ ഇത് കണ്ടു. കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും ഇത് വലിയ പ്രചോദനമാവുകയാണെന്നും അജ്മല്‍ പറഞ്ഞു.
കടപ്പാട്: ചന്ദ്രിക

Keywords : Film, Entertainment, Kasaragod, Kerala, Nujood, Telefilm about Nujood's story.