കലക്ടര്‍ പറഞ്ഞു ദിലീപിനെ കാണാന്‍; സുരാജ് വെഞ്ഞാറമ്മൂട് സ്‌കൂളിലെത്തി
Jun 9, 2014, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2014) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കുറിച്ച് ഡോ. ബിജു സംവിധാനം ചെയ്യുന്ന വലിയചിറകുള്ള പക്ഷികള്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ ദേശീയ അവാര്‍ഡ് ജേതാവും ഹാസ്യനടനുമായ സുരാജ് വെഞ്ഞാറമൂട് കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സുരാജ് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ ഉപദേശത്തെ തുടര്‍ന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും അന്ധനുമായ സ്‌കൂളിലെ 10-ാം വിദ്യാര്‍ത്ഥി ദിലീപിനെ കാണാനാണ് സുരാജ് എത്തിയത്. വിദ്യാര്‍ഥികളോട് കുശലംചോദിച്ച സുരാജ് പരിപാടിയില്‍ സംസാരിച്ച ശേഷം കുട്ടികള്‍ക്ക് ഓട്ടോഗ്രാഫും നല്‍കിയാണ് മടങ്ങിയത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ശേഷം ആദ്യമായാണ് സുരാജ് വെഞ്ഞാറമ്മൂട് കാസര്‍കോട്ടെത്തുന്നത്.
നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍, പി.ടി.എ പ്രസിഡണ്ട് എ.എസ് മുഹമ്മദ് കുഞ്ഞി, ഹെഡ്മാസ്റ്റര്‍ അനിതാഭായ്, പ്രിന്‍സിപ്പാള്‍ ചന്ദ്രകല, ഡോ. മുഹമ്മദ് അഷീല്‍ സംബന്ധിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും അന്ധനുമായ സ്‌കൂളിലെ 10-ാം വിദ്യാര്‍ത്ഥി ദിലീപിനെ കാണാനാണ് സുരാജ് എത്തിയത്. വിദ്യാര്‍ഥികളോട് കുശലംചോദിച്ച സുരാജ് പരിപാടിയില്‍ സംസാരിച്ച ശേഷം കുട്ടികള്‍ക്ക് ഓട്ടോഗ്രാഫും നല്‍കിയാണ് മടങ്ങിയത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ശേഷം ആദ്യമായാണ് സുരാജ് വെഞ്ഞാറമ്മൂട് കാസര്‍കോട്ടെത്തുന്നത്.
Keywords : Kasaragod, Entertainment, Film, Actor, School, Kerala, District Collector, Suraj Venjarammood, Dileep, Endosulfan.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067