city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സണ്ണി എത്തിയപ്പോഴേക്കും കൊച്ചി എം ജി റോഡ് ജനസമുദ്രമായി, ബസുകള്‍ക്കു മുകളില്‍ വരെ ജനം

കൊച്ചി: (www.kasargodvartha.com 17/08/2017) കേരളത്തില്‍ എത്തിയ സണ്ണി ലിയോണിനെ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് കൊച്ചി എം ജി റോഡില്‍ തടിച്ചുകൂടിയത്. താരാരാധന അതിര് കടന്നാല്‍ എന്തൊക്കെ സംഭവിക്കും എന്ന് ആര്‍ക്കും പറയാന്‍ ആവില്ല. പ്രത്യേകിച്ച് സണ്ണി ലിയോണ്‍ ആകുമ്പോള്‍! ആയിരങ്ങളെ കാത്ത് നിര്‍ത്തി സണ്ണി ലിയോണ്‍ കൊച്ചിയില്‍.... തിക്കിത്തിരക്കി? സ്ത്രീകളും! അമ്പരന്ന് എന്തായാലും കേരള പോലീസ് ശക്തമായ സുരക്ഷയാണ് എം ജി റോഡിലെ ഫോണ്‍4 ഷോപ്പിന് മുന്നില്‍ ഒരുക്കിയിരുന്നത്.

സണ്ണി എത്തിയപ്പോഴേക്കും കൊച്ചി എം ജി റോഡ് ജനസമുദ്രമായി, ബസുകള്‍ക്കു മുകളില്‍ വരെ ജനം

പക്ഷേ അതിലും വെല്ലുന്ന സുരക്ഷയുമായാണ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്. സണ്ണി ലിയോണ്‍ വന്നപ്പോള്‍ ആര്‍ക്കും രഞ്ജിനിയെ വേണ്ട! ലൈവിന് താഴെ പൂരത്തെറിവിളി പക്ഷേ, എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം! ഒടുവില്‍ പോലീസിന് ലാത്തിച്ചാര്‍ജ് തന്നെ നടത്തേണ്ടി വന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാവിലെ തന്നെ സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രാവിലെ എട്ടേകാലോടെ ആയിരുന്നു വിമാനം ഇറങ്ങിയത്.

വെറും ഒരു ബോളിവുഡ് സിനിമ താരം മാത്രം അല്ല സണ്ണി ലിയോണ്‍. അശ്ലീല സിനിമകളിലെ അഭിനയം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും കേരളത്തിലെ ആരാധകര്‍ ഇപ്പോഴും ആ കണ്ണുകളോടെ തന്നെ ആണ് സണ്ണി ലിയോണിനെ കാണുന്നത്. എം ജി റോഡില്‍ ഉദ്ഘാടന വേദിയ്ക്കടുത്ത് ശക്തമായ പോലീസ് വിന്യാസം ആയിരുന്നു ഉണ്ടായിരുന്നു. ആളുകളുടെ തിക്കും തിരക്കും കൂടിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വേദിയില്‍ എത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു.

ഇത്രയൊക്കെ ആയിട്ടും പോലീസിന് ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ ആയില്ല. സണ്ണി ലിയോണ്‍ എത്തുന്നതിന് മുമ്പ് പോലീസിന് ലാത്തിച്ചാര്‍ജ് തന്നെ നടത്തേണ്ടി വന്നു. 11 മണിയോടെ സണ്ണി ലിയോണ്‍ ഉദ്ഘാടന വേദിയില്‍ എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിലേറെ വൈകി അവിടെ എത്താന്‍. ഇതോടെയാണ് അക്ഷമരായ ജനക്കൂട്ടം വേദിയുടെ അടുത്തെത്തി ബഹളം വയ്ക്കാന്‍ തുടങ്ങിയത്. തുടര്‍ന്നായിരുന്നു ലാത്തിച്ചാര്‍ജ്.

പോലീസ് ഒരുക്കിയ സുരക്ഷ സംവിധാനത്തെ വെല്ലുന്നതായിരുന്നു സണ്ണി ലിയോണിന്റെ സ്വകാര്യ സുരക്ഷ സംവിധാനം. ഒട്ടുമിക്ക് ബോളിവുഡ് താരങ്ങള്‍ക്കും ഇപ്പോള്‍ ഇത്തരം സുരക്ഷ സേവനങ്ങള്‍ ഉണ്ട്. അടുത്തിടെ ഋതിക് റോഷനും ദീപിക പദുക്കോണും എത്തിയപ്പോഴും കമാന്‍ഡോസ് ആയിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്. എട്ട് സായുധ കമാന്‍ഡോകള്‍ ആയിരുന്നു വേദിയ്ക്ക് സമീപം സുരക്ഷ ഒരുക്കിയിരുന്നത്. ഇത് കൂടാതെ 50 അംഗരക്ഷകള്‍ വേറേയും ഉണ്ടായിരുന്നു. ഇത്രയൊക്കെ ആള്‍ക്കൂട്ടം ഉണ്ടായിട്ടും സണ്ണി ലിയോണിന് നേര്‍ക്ക് ഒരു അധിക്ഷേപ പ്രയോഗം പോലും ഉണ്ടായില്ല എന്നതില്‍ മലയാളികള്‍ക്ക് ആശ്വസിക്കാം. സണ്ണി ലിയോണ്‍ വേദിയില്‍ നിന്ന് സുരക്ഷിതയായിത്തന്നെ മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, Top-Headlines, News, Entertainment, Police, Bus, Sunny Leon at Kochi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia