city-gold-ad-for-blogger

സ്‌നേഹപ്രയാണം 2017: പ്രഖ്യാപനസമ്മേളനവും സംഗീത സായാഹ്നവും 25ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 20.01.2017) കേരളത്തിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കേരള കലാകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മാനവസൗഹാര്‍ദ്ദം  ലക്ഷ്യമാക്കി 2017 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 14 വരെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥനമായ തൃശ്ശൂരില്‍ നിന്നും സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ടേയ്ക്ക് സ്‌നേഹപ്രയാണം 2017 എന്നപേരില്‍ സംഗീതയാത്ര നടത്തും. പരിപാടിയുടെ പ്രഖ്യാപന സമ്മേളനവും, സംഗീത നിശയും 25ന് കാസര്‍കോട്ട് നടക്കും.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കേരള കലാകൂട്ടയ്മയുടെ ഭാരവാഹികളെ പ്രഖ്യാപിക്കും. തുടര്‍ന്ന്  നടക്കുന്ന സാംസ്‌ക്കാരിക കൂട്ടായ്മയില്‍ ഒളിമ്പ്യന്‍ പി.എ. ഹംസ അദ്ധധ്യക്ഷത വഹിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്യും. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എം. രാജഗോപാല്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എ.ജി.സി. ബഷീര്‍, നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, പ്രൊഫ. ജയരാജ്, വി.വി. രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ.പി. സതീഷ് ചന്ദ്രന്‍, ഹക്കീം കുന്നില്‍, എം.സി. ഖമറുദ്ദീന്‍, അഡ്വ. കെ ശ്രീകാന്ത്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസീസ് കടപ്പുറം, പ്രസ്‌ക്ലബ് സെക്രട്ടറി സണ്ണി ജോസഫ്, റഹ് മാന്‍ തായലങ്ങാടി, വി.വി. പ്രഭാകരന്‍, ടി.ഇ. അബ്ദുല്ല, എ. അബ്ദുര്‍ റഹ് മാന്‍, ടി.എ.ശാഫി തുടങ്ങിയവര്‍ പങ്കെടുക്കും.

സ്‌നേഹപ്രയാണം 2017: പ്രഖ്യാപനസമ്മേളനവും സംഗീത സായാഹ്നവും 25ന് കാസര്‍കോട്ട്


ആറ് മണി മുതല്‍ കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ കേരളത്തിലെ സിനിമ-സീരിയല്‍-ഇശല്‍ രംഗത്തെ കലാകാരന്മാര്‍ നയിക്കുന്ന സംഗീത സന്ധ്യയും അരങ്ങേറും. പരിപാടിയില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥിയാവും. കാസര്‍കോട് ജില്ലാ കളക്ടര്‍ ജീവന്‍ബാബു ഐ.എ.എസ്. സ്‌നേഹസന്ദേശം നല്‍കും.

തുടര്‍ന്ന് സംവിധായകാരായ അക്കു അക്ബര്‍, എ.കെ. സാജന്‍, ഡയറക്ടര്‍മാരായ കിംങ് ബഷീര്‍, കെ.വി. അബൂട്ടി, സിനിമ പിന്നണി ഗായകരായ ചിത്ര ഐയ്യര്‍, രജ്ഞിത്ത് പേരാമ്പ്ര, കന്നട സിനിമ പിന്നണി ഗായകന്‍ രമേശ് ചന്ദ്ര, സംഗീത രംഗത്തെ ഇതിഹാസങ്ങളായ കണ്ണൂര്‍ ഷെരീഫ്, കൊല്ലം ഷാഫി, റംല ബീഗം, കമ്പില്‍ മുഹമ്മദലി, താജുദ്ദീന്‍ വടകര, കണ്ണൂര്‍ സീനത്ത്, ഫിറോസ് ബാബു, കാനേഷ് പൂനൂര്‍, ബെന്‍സിറ, ബെന്‍സി, ബല്‍ക്കീസ്, ആഷിഫ് കാപ്പാട്, എം.എ ഗഫൂര്‍, ആബിദ് നിലമ്പൂര്‍, ഫൈസല്‍ എളേറ്റില്‍, എടപ്പാള്‍ ബാബു, ബാപ്പു വാവാട്, ബാപ്പു വെളളിപറമ്പ്, ജോയി വിന്‍സെന്റ്, രാധാകൃഷ്ണന്‍ ആര്‍.കെ., അഷ്‌റഫ് പയ്യന്നൂര്‍, കുഞ്ഞുഭായി, റഷീദ് തളിപറമ്പ, ആതിര, രതി, ആദില്‍ അത്തു, ഇസ്മാഈല്‍ തളങ്കര, അസീസ് പുലിക്കുന്ന് തുടങ്ങി 200 ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത സന്ധ്യയും അരങ്ങേറും.

പരിപാടിയിലേക്ക് മുഴുവന്‍ കലാസ്‌നേഹികളെയും സമാധാനകാംഷികളായ നാട്ടുകാരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

Keywords:  Kerala, kasaragod, Programme, Thrissur, inauguration, Music Night, Film, Entertainment, Serial, Singers, Actors, Directors, Polititians, Snehaprayanam 2017: Music night on 25th at Kasargod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia