city-gold-ad-for-blogger

ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയും: അല്ലെന്ന് ഞാൻ തിരുത്തും; ശ്വേത മേനോൻ്റെ വെളിപ്പെടുത്തൽ

Actress Shwetha Menon on Parenting: No Investment for Daughter, Only Love, Memories, and Security
Photo Credit: Facebook/Shwetha Menon

● 'നല്ല നിമിഷങ്ങളും സ്നേഹവും സുരക്ഷിതത്വവുമാണ് മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പാദ്യം.'
● താൻ തന്റെ മകൾക്ക് വേണ്ടി ഒന്നും നിക്ഷേപിക്കുന്നില്ല എന്ന് ശ്വേത വ്യക്തമാക്കി.
● മകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ അവളെ വികലാം​ഗയാക്കുന്നത് പോലെയാകുമെന്നും നടി അഭിപ്രായപ്പെട്ടു.
● നല്ല ഓർമ്മകൾക്കായി യാത്രകൾ നൽകാറുണ്ടെന്നും തന്റെ അച്ഛനെ അനുകരിച്ചാണ്‌ ഇത് ചെയ്യുന്നതെന്നും നടി പറഞ്ഞു.
● വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘കരം’ ആയിരുന്നു ശ്വേത മേനോൻ ഒടുവിൽ അഭിനയിച്ച ചിത്രം.

കൊച്ചി: (KasargodVartha) മക്കൾക്ക് വേണ്ടി പണം നീക്കിവച്ചും നിക്ഷേപിച്ചും മാതാപിതാക്കൾ സ്വന്തം ജീവിതം കളയരുതെന്ന് നടി ശ്വേത മേനോൻ. മക്കൾക്ക് നൽകേണ്ടത് കോടികളല്ല, നല്ല നിമിഷങ്ങളും സ്നേഹവും സുരക്ഷിതത്വവുമാണ്, അല്ലാതെ സമ്പാദ്യമല്ലെന്നും ശ്വേത മേനോൻ തുറന്നുപറഞ്ഞു. ധന്യ വർമ്മയുമായുള്ള ഒരു അഭിമുഖത്തിനിടെയായിരുന്നു നടിയുടെ ഈ പ്രതികരണം.

താൻ ഒരിക്കലും തന്റെ മകൾക്ക് വേണ്ടി മാത്രം ജീവിക്കില്ലെന്ന് ശ്വേത വ്യക്തമാക്കി. ‘ഞാൻ എന്റെ മകൾക്ക് വേണ്ടി ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല. അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാൻ കഴിവുണ്ട് എന്നാണ്‌ ഞാൻ കരുതുന്നത്.’ ശ്വേത പറഞ്ഞു. നല്ല വിദ്യഭ്യാസവും ആരോഗ്യവുമാണ് തനിക്ക് അവൾക്ക് നൽകാൻ കഴിയുന്നത്. അതിന് ശേഷം അവൾ തന്നെ അവളുടെ ഭാവി കണ്ടെത്തണമെന്നും നടി കൂട്ടിച്ചേർത്തു.

മകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ് എന്നും ശ്വേത അഭിപ്രായപ്പെട്ടു. മകൾക്ക് വേണ്ടി ഒന്നും വാങ്ങാറില്ലെന്നും നല്ല ഓർമ്മകൾക്കായി യാത്രകൾ നൽകാറുണ്ടെന്നും നടി വെളിപ്പെടുത്തി. ‘എന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു’ ശ്വേത പറയുന്നു.

കൂടാതെ, താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയുമ്പോൾ താൻ അത് തിരുത്താറുണ്ടെന്നും ശ്വേത പറഞ്ഞു. ‘ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാൻ പോവുകയുള്ളൂ. അഞ്ച് പൈസ തരാൻ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വ​ദിക്കണം’ നടി പറഞ്ഞു. നമ്മൾ നമ്മുക്ക് വേണ്ടി ജീവിക്കണം, അത് കണ്ടിട്ട് അവർ വളരട്ടെ. എല്ലാം കൊടുത്ത് മക്കളെ ശിക്ഷിക്കാതിരിക്കുക എന്നും ശ്വേത മേനോൻ പറയുന്നു.

നല്ല വിദ്യാഭ്യാസം അവർക്ക് നൽകുകയെന്നതാണ് പ്രധാനം. അവർക്ക് താൽപ്പര്യമുള്ള മേഖലയിൽ വിദ്യാഭ്യാസം നൽകുകയെന്നതാണ് ഏറ്റവും നൽകേണ്ട സമ്പാദ്യം എന്നും ശ്വേത മേനോൻ ചൂണ്ടിക്കാട്ടി.

അതിനിടെ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘കരം’ ആയിരുന്നു ശ്വേത മേനോൻ അവസാനം വേഷമിട്ട ചിത്രം. നന്ദിത ബോസ് എന്ന കഥാപാത്രമായാണ്‌ ചിത്രത്തിൽ ശ്വേത മേനോൻ അഭിനയിച്ചത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിച്ച ചിത്രമായിരുന്നു കരം. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസൻ്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ്‌ ചിത്രത്തിൻ്റെ നിർമ്മാണം.

ശ്വേത മേനോൻ്റെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കമൻ്റ് ചെയ്യുക.

Article Summary: Actress Shwetha Menon advises parents to prioritize love and security over financial investments for children.

#ShwethaMenon #ParentingAdvice #FamilyGoals #LifeLessons #MalayalamNews #Karum

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia