city-gold-ad-for-blogger

ശ്വേത മേനോന് പിന്തുണയേറുന്നു; 'അമ്മ' പ്രസിഡന്റ് പദവിയിലേക്ക് വഴി തെളിഞ്ഞു

Actress Shweta Menon, a potential candidate for AMMA president.
Photo Credit: Facebook/ Shwetha Menon

● 'അമ്മ'യുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റാകുന്നത്.
● സംഘടനയിൽ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ നീക്കം.
● അപകീർത്തിപ്പെടുത്താനാണ് കേസ് എന്ന് ശ്വേത മേനോൻ ആരോപിച്ചു.
● രതിനിർവേദം സിനിമയിലെ രംഗങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

കൊച്ചി: (KasargodVartha) സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന നടി ശ്വേത മേനോന് പിന്തുണയേറുന്നു. താരത്തിനെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സാധ്യത വർധിച്ചത്. കേസ് നടപടികൾ അനുകൂലമായത് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ശ്വേത മേനോനുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

കേസിനു പിന്നിൽ അമ്മയിലെ തന്നെ ചില നടന്മാരാണെന്ന് ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് നടിമാർ ഉൾപ്പെടെയുള്ളവർ ശ്വേത മേനോന് പിന്തുണയുമായി രംഗത്തെത്തി.

30 വർഷം മുമ്പുള്ള രതിനിർവേദം പോലുള്ള സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്നും, ഇതിലെ രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് ശ്വേത മേനോനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികളാണ് ഹൈക്കോടതി ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. 

സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേസിന്റെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്വേത മേനോൻ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് സ്റ്റേ ഉത്തരവുണ്ടായത്.

അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. തന്നെ അപകീർത്തിപ്പെടുത്താനാണ് ഈ കേസുകളെന്ന് ശ്വേത മേനോൻ ആരോപിച്ചിരുന്നു. പിന്തുണയേറുന്ന സാഹചര്യത്തിൽ മത്സരം ഒഴിവാക്കി സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനും അമ്മയിൽ നീക്കങ്ങൾ നടക്കുന്നുണ്ട്.



'അമ്മ'യുടെ പ്രസിഡന്റായി ഒരു വനിത വരുന്നത് നല്ല മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Shweta Menon gains support for 'AMMA' presidency.

#ShwetaMenon #AMMA #MalayalamCinema #KeralaNews #Actress #Politics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia