city-gold-ad-for-blogger

ഷെയ്ൻ നിഗം ചിത്രം 'ഹാൽ' സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് റിലീസ് മാറ്റി; പുറത്തിറങ്ങും മുമ്പേ സൂപ്പർ ഹിറ്റായി

Shane Nigam in the movie Haal
Photo Credit: Facebook/ Malayalam Pix Media

● മതപരമായ ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.
● സെൻസർ ബോർഡ് തീരുമാനത്തിനെതിരെ നിർമ്മാതാക്കൾ ഹൈകോടതിയെ സമീപിച്ചു.
● മോഹൻലാൽ ചിത്രം 'എമ്പുരാൻ', സുരേഷ് ഗോപിയുടെ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' തുടങ്ങിയ ചിത്രങ്ങളിലും മുൻപ് ഇടപെടലുണ്ടായിരുന്നു.

കൊച്ചി: (KasargodVartha) സിനിമാപ്രേമികൾക്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച യുവനടൻ ഷെയ്ൻ നിഗം, 'ബൾട്ടി' എന്ന ചിത്രത്തിലൂടെ ചരിത്രവിജയം നേടുന്നതിനിടയിൽ, റൊമാൻസിന് പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ഹാൽ' സെൻസർ ബോർഡിന്റെ ഇടപെടൽ കാരണം റിലീസ് മാറ്റിവെക്കേണ്ടി വന്നു. ഈ വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസാണ് മാറ്റിയത്.

'ബീഫ് ബിരിയാണി' കഴിക്കുന്നതടക്കമുള്ള ചില രംഗങ്ങൾ പാടില്ലെന്ന സെൻസർ ബോർഡിന്റെ നിർദ്ദേശത്തിനെതിരെ നിർമ്മാതാക്കൾ ഇതിനകം ഹൈകോടതിയെ സമീപിച്ചു കഴിഞ്ഞു. 

ഇതിനിടെ, സോഷ്യൽ മീഡിയയിൽ സെൻസർ ബോർഡ് തീരുമാനത്തിനെതിരെ വലിയ തോതിലുള്ള ക്യാമ്പയിൻ തന്നെ നടക്കുന്നുണ്ട്. ഇതോടെ, 'ഹാൽ' റിലീസ് ചെയ്യാതെ തന്നെ സൂപ്പർ ഹിറ്റായിയെന്ന് സിനിമാ പ്രേക്ഷകർ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

ചിത്രം മുഴുവനായി കാണണമെന്ന് ബോർഡുമായാണ് ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ഇതിന് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. 

ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾതന്നെ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞത്. കമന്റുകളിൽ ക്യാമ്പയിന് പൂർണ്ണ പിന്തുണ നൽകുന്നവർ ഏറെയാണ്. മതപരമായ ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡിന്റെ നിർദ്ദേശത്തിലുള്ളത്. 'ഇതൊക്കെ സിനിമ ആസ്വാദനത്തിന്റെ ഭാഗമാണ്, ഇതിൽ മറ്റു ദുരുദ്ദേശങ്ങളൊന്നും ഇല്ല' എന്ന് നിർമ്മാതാക്കൾ വാദിക്കുന്നു. 

മാത്രവുമല്ല, സിനിമയിൽ അക്രമരംഗങ്ങൾ ഒന്നുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാതാക്കളുടെ ഹർജിയിൽ വിശദീകരണം അറിയിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാർ അഭിഭാഷകരോട് നിർദ്ദേശിച്ചിട്ടുണ്ട്.

സിനിമയ്ക്ക് 'കത്തിവെക്കുന്ന' നടപടി സെൻസർ ബോർഡിൽ നിന്ന് ഈ അടുത്തകാലത്തായി കൂടി വരുന്നുണ്ട്. ഇത് സിനിമാ മേഖലയിലുള്ളവർ ശക്തമായ പ്രതിഷേധം അറിയിക്കുന്നുമുണ്ട്. മോഹൻലാൽ-പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ' റിലീസിന് ശേഷവും സെൻസർ ബോർഡ് ഇടപെടലുണ്ടായിരുന്നു. 

പിന്നീട്, സുരേഷ് ഗോപിയുടെ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് സെൻസർ ബോർഡിന്റെ ഇടപെടലിനെ തുടർന്ന് മാറ്റേണ്ടിവന്നു. വിചിത്രമായ കാരണങ്ങളാണ് സെൻസർ ബോർഡ് പലപ്പോഴും പറയുന്നതെന്നാണ് സിനിമാ പ്രവർത്തകരുടെ ആരോപണം.

സെൻസർ ബോർഡിൻ്റെ ഈ നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത ഷെയർ ചെയ്യുക. 

Article Summary: Shane Nigam's film 'Haal' release delayed due to Censor Board objections; producers go to High Court.

#ShaneNigam #HaalMovie #CensorBoard #MalayalamCinema #BeefBiryani #KeralaHighCourt

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia