ഷാജി എൻ കരുൺ കേരള ഷോർട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു; 'ദി ഷോ' മികച്ച ചിത്രം
● 'എക്കോസ് ഓഫ് ഹോപ്പ്', 'ഹണ്ട്' എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
● സിബി തോമസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
● സംവിധായകൻ ചന്ദ്രൻ കാരളിയെ ചടങ്ങിൽ ആദരിച്ചു.
● ബേബി അൻവിഥ 'ചില്ലറ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായി.
● ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട പത്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) കാസർകോട് സിനിമാ അസോസിയേഷനും ബിഗ്മാൾ റെസിഡൻസിയും സംയുക്തമായി സംഘടിപ്പിച്ച ഷാജി എൻ. കരുൺ കേരള സംസ്ഥാന ഷോർട്ട് ഫിലിം ഫെസ്റ്റ് കാഞ്ഞങ്ങാട് ബിഗ് മാളിൽ സമാപിച്ചു.
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും ഫെസ്റ്റ് ജൂറി ചെയർമാനുമായ രാജസേനൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും അവാർഡുകൾ പ്രഖ്യാപിക്കുകയും ചെയ്തു. മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഖാലിദ്. സി. പാലക്കി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും സിനിമാതാരവുമായ സിബി തോമസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജി.എച്ച്.എസ്.എസ്. ഹൊസ്ദുർഗ് പ്രിൻസിപ്പാൾ ഡോ. എ.വി. സുരേഷ് ബാബു, ഷാജി എൻ. കരുണിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

ഗിരിജ ജ്വല്ലറി മാനേജർ ഷാൻ, എസ്.ഇ.ഡി.സി. ചെയർമാൻ സ്റ്റെനി ജോയി എന്നിവർ സംസാരിച്ചു. ജന്മദേശം പത്രാധിപർ മാനുവൽ കുറീച്ചിത്താനം, മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ഐശ്വര്യ കുമാരൻ, കാസർകോട് സിനിമാസ് ഭാരവാഹികളായ പ്രസാദ് യാദവ്, സുമേഷ് നാരായണൻ, വിനോദ് കണ്ണോൽ എന്നിവർ ആശംസ അർപ്പിച്ചു.
സംവിധായകൻ ചന്ദ്രൻ കാരളിയെ ചടങ്ങിൽ ആദരിച്ചു. മറിമായം ഫെയിം റിയാസ് പരിപാടിയിൽ പങ്കെടുത്തു. ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട പത്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കാസർകോട് സിനിമാസ് അസോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജിരാജ് കരിന്തളം സ്വാഗതവും ട്രഷറർ നിഷാന്ത് തലയടുക്കം നന്ദിയും പറഞ്ഞു.
പ്രധാന അവാർഡുകൾ
ഫെസ്റ്റിവലിൽ 'ദി ഷോ' മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. 'എക്കോസ് ഓഫ് ഹോപ്പ്' രണ്ടാമത്തെ മികച്ച ചിത്രമായും 'ഹണ്ട്' മൂന്നാമത്തെ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകൻ - 'ഡിയർ ടീച്ചർ' മികച്ച ഛായാഗ്രഹണം (DOP) - 'ചുള്ളി' മികച്ച സംഗീതം - 'ദി ഷോ' മികച്ച നടി - 'കാനം' മികച്ച ബാലതാരം - 'ചില്ലറ' (ബേബി അൻവിഥ) മികച്ച എഡിറ്റർ - 'വാലിദിയാൻ' മികച്ച തിരക്കഥ - 'കാനം' മികച്ച കഥ - 'ദി ഷോ' മികച്ച അഭിനയം - 'ചുള്ളി', 'ഹണ്ട്' എന്നീ ചിത്രങ്ങൾക്ക്.
ഷാജി എൻ. കരുൺ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ അവാർഡ് വിവരങ്ങൾ അറിയാനായി ഈ വാർത്ത ഷെയർ ചെയ്യൂ. കമൻ്റ് ചെയ്യുക.
Article Summary: Shaji N Karun Kerala Short Film Fest concluded in Kanhangad; 'The Show' won Best Film.
#ShortFilmFest #TheShow #ShajiNKarun #Kanhangad #Rajaseanan #KeralaCinema






