city-gold-ad-for-blogger

തെലുങ്ക്, മലയാളം ഇതിഹാസങ്ങൾക്കൊപ്പം അഭിമാനം; വാരണാസിയെ കുറിച്ച് പ്രിയങ്ക ചോപ്ര

Priyanka Chopra Expresses Pride Working with Mahesh Babu and Prithviraj on SS Rajamouli's Grand Film 'Varanasi'
Photo Credit: Instagram/Priyanka Chopra

● 'തെലുങ്ക്, മലയാളം ഇൻഡസ്ട്രികളിലെ ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് ഭാ​ഗ്യമായി കരുതുന്നു' എന്ന് പ്രിയങ്ക ചോപ്ര പങ്കുവെച്ചു.
● പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ കുംഭ എന്ന നെഗറ്റീവ് റോളിലാണ്‌ അഭിനയിക്കുന്നത്.
● കീരവാണിയാണ്‌ രാജമൗലി ചിത്രമായ വാരണാസിയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
● ഐമാക്‌സിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 2027ൽ തിയേറ്ററുകളിലേക്കെത്തും.
● സിഇ 512-ലെ വാരണാസി, ബിസിഇ 7200-ലെ ലങ്കാനഗരം തുടങ്ങിയ വിസ്മയ രംഗങ്ങൾ ടീസറിൽ അനാവരണം ചെയ്തിരുന്നു.

ഹൈദരാബാദ്: (KasargodVartha) തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രമായ ‘വാരണാസി’യെക്കുറിച്ച് ബോളിവുഡ് ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തിൽ കുംഭ എന്ന നെ​ഗറ്റീവ് റോളിൽ മലയാളത്തിന്റെ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. ആദ്യമായൊരു തെന്നിന്ത്യൻ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന സന്തോഷത്തിലാണ്‌ പ്രിയങ്ക ഇപ്പോൾ.

ചിത്രത്തിൻ്റെ അന്താരാഷ്ട്ര തലത്തിലുള്ള പ്രൊമോഷനിൽ പങ്കെടുത്തതിന് ശേഷം പ്രിയങ്ക പങ്കുവെച്ച വാക്കുകൾ ഇങ്ങനെയായിരുന്നു: 'തെലുങ്ക്, മലയാളം ഇൻഡസ്ട്രികളിലെ ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതും ഒരു എസ് എസ് രാജമൗലി ചിത്രത്തിനായി ഒന്നിക്കാനായതും ഭാ​ഗ്യമായി കരുതുകയാണ്. അതിലുമുപരിയായി ഞങ്ങൾ ഞങ്ങളുടെ സിനിമയെ അന്താരാഷ്ട്ര മാധ്യമങ്ങൾക്കൊപ്പം പ്രമോട്ട് ചെയ്യുന്നു, അതും റിലീസിന് ഏകദേശം ഒരു വർഷം മുമ്പാണ്! അവരുടെ പ്രതികരണങ്ങളും കാത്തിരിപ്പിൻ്റെ കെട്ടുറപ്പും കാണുമ്പോൾ സിനിമയെ കുറിച്ച് പറയാനുള്ള ആവേശം വളരെ വലുതാണ്. ദൈവകൃപയാൽ ഞങ്ങൾ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരും. ജയ് ശ്രീറാം', പ്രിയങ്ക ചോപ്ര പറഞ്ഞു.

ബ്രഹ്മാണ്ഡ വിസ്മയവുമായി വാരണാസി

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഈ ചിത്രം ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ ചേർന്നാണ്‌ നിർമ്മിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ കീരവാണിയാണ്‌ വാരണാസിയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിൻ്റെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ്‌ ടീസർ തുടങ്ങുന്നത്. തുടർന്ന് 2027-ൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹം, അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസർ അനാവരണം ചെയ്തു. ഐമാക്‌സിൽ ചിത്രം ഒരുങ്ങുന്നത് കൊണ്ട് തന്നെ തിയേറ്ററുകളിൽ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്‌. 'ബാഹുബലി', ‘ആർ ആർ ആർ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയ രാജമൗലിയുടെ ഈ പുതിയ ചിത്രം 2027ൽ തിയേറ്ററുകളിലേക്കെത്തും. പിആർഒ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് പ്രതീഷ് ശേഖർ ആണ്‌.

എസ് എസ് രാജമൗലിയുടെ പുതിയ ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ കമൻ്റ് ചെയ്യുക.

Article Summary: Priyanka Chopra shared her excitement about working with Mahesh Babu and Prithviraj in SS Rajamouli's grand film 'Varanasi', set for a 2027 release.

#SSRajamouli #VaranasiMovie #PriyankaChopra #MaheshBabu #Prithviraj #IndianCinema

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia