അന്യസംസ്ഥാന തടവുകാര്‍ക്ക് കൂടുതല്‍ പ്രിയം ദിലീപ് ചിത്രങ്ങള്‍, ഞായറാഴ്ച ജയിലിലെ പ്രൊജക്ടറില്‍ ഇഷ്ട താരത്തോടൊപ്പം ഇരുന്ന് സിനിമ കാണുന്ന സന്തോഷത്തില്‍ സഹതടവുകാര്‍
Jul 12, 2017, 16:01 IST
ആലുവ: (www.kasargodvartha.com 12.07.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ സാന്നിദ്ധ്യം ആഘോഷിച്ച് സഹതടവകാര്‍. അറസ്റ്റിലായതിനെ തുടര്‍ന്ന് ആലുവ സബ് ജയിലില്‍ പ്രവേശിപ്പിച്ച ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനകളെന്നും ലഭിക്കില്ല. അത് കൊണ്ട് തന്നെ മോഷണക്കേസിലും പിടിച്ചുപറിക്കും ഒക്കെ അറസ്റ്റിലായവരാണ് ദിലീപിനൊപ്പം സെല്ലിലുള്ളത്.
തടവുകാര്‍ക്ക് ഞായറാഴ്ച സിനിമ കാണാന്‍ സൗകര്യമുണ്ട്. പ്രൊജക്ടര്‍ സ്ഥാപിച്ച് വലിയ സ്‌ക്രീനിലാണ് സിനിമ കാണിക്കുന്നത്. ജയിലിലെ തടവുകാരില്‍ അന്യസംസ്ഥാനക്കാര്‍ കൂടുതലും ദിലീപിന്റെ സിനിമ കാണാനാണ് താത്പര്യം പ്രകടിപ്പിക്കാറുള്ളതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. കസ്റ്റഡിയില്‍ തന്നെ തുടരുകയാണെങ്കില്‍ ഈ ഞായറാഴ്ച തങ്ങളുടെ ഇഷ്ടതാരത്തോടൊപ്പമിരുന്ന് സിനിമ കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് തടവുപുള്ളികള്‍.
രാത്രി കിടന്നുറങ്ങുന്നതിന് തറയില്‍ വിരിക്കാന്‍ ഒരു പായയും ഒരു പുതപ്പും നല്‍കിയിരുന്നു. രാത്രി 8.45 വരെ ജയിലില്‍ എഫ് എം വയ്ക്കുന്നതുകൊണ്ട് കുറച്ചുസമയം പാട്ട് കേട്ടിരുന്ന ദിലീപ് മറ്റുള്ളവരെല്ലാം ഉറങ്ങിയപ്പോള്‍ കൊതുകിനെ കൊല്ലാനുള്ള ജോലിയില്‍ മുഴുകി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ചെന്നു നോക്കുമ്പോഴെല്ലാം കൊതുകിനെ കൊന്ന് തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന നടനെയാണ് കണ്ടത്.
പുലര്‍ച്ചെ മറ്റുള്ളവര്‍ ഉറക്കമെഴുന്നേല്‍ക്കുന്ന സമയമാണ് ദിലീപ് കുറച്ചെങ്കിലും ഉറങ്ങിയത്. എന്നാല്‍ രാവിലെ ആറു മണിയോടെ സെല്ലിലെ മറ്റു തടവുപുള്ളികള്‍ക്കൊപ്പം ദിലീപിനെയും വിളിച്ചുണര്‍ത്തി പ്രഭാതകൃത്യങ്ങള്‍ക്കായി പറഞ്ഞു വിട്ടു. ഏഴുമണിയോടെ കുളിയെല്ലാം കഴിഞ്ഞ് തിരികെ സെല്ലിലെത്തി.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചതിനെ തുടര്‍ന്ന് പ്രതിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Jail, Kochi, Case, Arrest, Cinema, Custody, Entertainment, Crime, Police, Prisoner No. 523: Dileep's first day in Aluva sub jail.