Controversy | ലഹരി കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പുച്ഛം വാരിവിതറുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാര്‍ട്ടിന്‍
● ആരോപണങ്ങളെ പരിഹസിക്കുകയാണെന്ന് ആരാധകര്‍.
● മകള്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്ന് നടിയുടെ അമ്മ.
● വിഷയത്തില്‍ പ്രതികരിക്കാതെ പ്രയാഗയും ശ്രീനാഥ് ഭാസിയും.
കൊച്ചി: (KasargodVartha) ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓംപ്രകാശ് പ്രതിയായ കൊച്ചി ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെയുള്ള വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ (Prayaga Martin) ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉണ്ടെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നതിന്റെ ഇടയിലാണ് 'ഹ..ഹാ.ഹി..ഹു!' എന്ന് പ്രയാഗ മാര്‍ട്ടിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടത്.
വാര്‍ത്തകളോടുള്ള പ്രയാഗയുടെ പ്രതികരണമായിട്ടാണ് സ്റ്റോറി കണക്കാക്കപ്പെടുന്നത്. 'ഹഹ ഹിഹി ഹുഹു' എന്നെഴുതിയ ബോര്‍ഡാണ് താരം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. പ്രയാഗയുടെ സ്റ്റോറി വൈറലായി മാറുകയാണ്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രയാഗയുടെ അമ്മ ജിജി മാര്‍ട്ടിന്‍ പ്രതികരിക്കുകയുണ്ടായി. പ്രയാഗയുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ. അവള്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നും ആരോപണം നിഷേധിച്ച് ജിജി മാര്‍ട്ടിന്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഇതുവരെയും പ്രയാഗയോ ശ്രീനാഥ് ഭാസിയോ പ്രതികരിച്ചിട്ടില്ല.
ലഹരിക്കേസില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് പുറമെ ഇരുപതോളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
താരങ്ങള്‍ ഓം പ്രകാശിന്റെ മുറിയിലെത്തിയത് ലഹരി ഉപയോഗിക്കാന്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. നടന്നത് ലഹരി പാര്‍ടി തന്നെയാണെന്നും പാര്‍ട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ലഹരി വില്‍പ്പന നടന്നുവെന്ന് സംശയമുള്ള ഓം പ്രകാശിന്റെ മുറിയിലെത്തിയവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.
താരങ്ങളെ ഇരുവരെയും മരട് പൊലീസ് ഉടന്‍ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഇരുവര്‍ക്കും സ്റ്റേഷനില്‍ എത്താന്‍ മരട് പൊലീസ് നിര്‍ദേശം നല്‍കി. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറെന്‍സിക് പരിശോധനക്ക് വിധേയമാക്കും.
#PrayagaMartin #MalayalamCinema #DrugCase #Controversy #PoliceInvestigation #KeralaNews