city-gold-ad-for-blogger

പച്ചത്തെയ്യം: കുട്ടികൾക്കൊരു പാഠം, മുതിർന്നവർക്കൊരു ഓർമ്മപ്പെടുത്തൽ; നിറഞ്ഞ കൈയ്യടി!

Audience watching the movie 'Pachathheyyam' at Deepthi Theatre, Kanhangad.
Photo: Kumar Kasargod

● ചൂഷണത്തിനെതിരെ ശക്തമായ പ്രമേയം അവതരിപ്പിക്കുന്നു.
● കാസർകോട് എം.പി. ഉദ്ഘാടനം ചെയ്തു.
● സിനിമയിൽ അഭിനയിച്ച 19 കുട്ടികളും എത്തിയിരുന്നു.
● സ്കൂളുകളിൽ സിനിമ പ്രദർശിപ്പിക്കും.

കാഞ്ഞങ്ങാട്: (KasasrgodVartha) നിലത്തിരുന്നും നിന്നും തിയറ്ററിനകത്ത് പ്രേക്ഷകർ തിങ്ങി നിറഞ്ഞ് പച്ചത്തെയ്യത്തെ മനം നിറഞ്ഞാസ്വദിച്ച് പ്രേക്ഷകർ. കാസർക്കോട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കുട്ടികളുടെ സിനിമ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ദീപ്തി തിയറ്ററിൽ പ്രദർശിപ്പിക്കുന്നുവെന്ന് അറിഞ്ഞ രാവിലെ ഏഴര മുതൽ പ്രേക്ഷകരുടെ ഒഴുക്കായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റുമുള്ള സിനിമയുടെ ഓരോ സീനും പ്രേക്ഷകരുടെ മനസ് നിറച്ചു. 

കുട്ടികളോടൊപ്പം ഇത് മുതിർന്നവരുടെ സിനിമ കൂടിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികളെ എങ്ങനെ വളർത്തണമെന്നും കുട്ടികൾ വീടുകളിൽ ഒറ്റപ്പെടുമ്പോൾ അവർ എന്തായി തീരുമെന്നുമുള്ള വിഷയങ്ങളിൽ സിനിമ വെളിച്ചം വീശുന്നു. ഗെയിമറുടെ നിർദ്ദേശമനുസരിച്ച് പെരുമാറുന്ന കുട്ടി സ്വബോധത്തിലല്ലാതാകുന്നു. നിഷ്കളങ്കരായ കുട്ടികളെ പല വേഷങ്ങളിൽ വന്ന് ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രമേയമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

ആദ്യ പ്രദർശനം കാസർകോട് എം.പി. തിങ്ങിനിറഞ്ഞ സദസിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.എൻ. സരിത സ്വാഗതം പറഞ്ഞു. കാസർകോട് ഡി.ഡി.ഇ. മധുസൂദനൻ സംബന്ധിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ ഗോപി കുറ്റിക്കോൽ സംസാരിച്ചു. സിനിമയിൽ അഭിനയിച്ച 19 കുട്ടികളും അവരുടെ രക്ഷിതാക്കളും സിനിമ കാണാനെത്തി. സിനിമ സെൻസർ ചെയ്ത ശേഷം കൂടുതൽ ആളുകളിലേക്കെത്തിക്കുമെന്നും സ്കൂളുകളിൽ പ്രദർശിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനകരമായ 'പച്ചത്തെയ്യം' എന്ന സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും ഷെയർ ചെയ്യാനും മറക്കരുത്!


Summary: The children's film 'Pachathheyyam', produced by Kasaragod District Panchayat, was screened at Kanhangad Deepthi Theatre to a packed audience who appreciated it greatly. The film addresses child upbringing, isolation, and exploitation, conveying a strong message against abuse.

#Pachathheyyam, #Kasaragod, #ChildrensFilm, #KeralaCinema, #SocialMessage, #GopiKuttikkol

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia