കാസര്‍കോട്ടുകാരുടെ സ്വന്തം നഈം; കന്നഡ - തമിഴ് സിനിമകളിലെ ഹീറോ
Oct 19, 2014, 20:36 IST
രവീന്ദ്രന്‍ പാടി
(www.kasargodvartha.com 19.10.2014) താളിപ്പടുപ്പ് അട്ക്കത്ത്ബയല്‍ സ്വദേശിയായ നഈം കന്നഡ, തമിഴ് സിനിമകളില്‍ കസറുന്ന അഭിനയവുമായി മുന്നേറുന്നു. കാസര്‍കോടിനു അഭിമാനിക്കാവുന്ന ഉയരങ്ങളിലേക്കു അതിവേഗം കുതിക്കുന്ന ഈ യുവ നടന്‍ സിനിമാ ലോകത്തെ തിരക്കുകള്‍ക്കൊരു ഇടവേളയുണ്ടാക്കി ഞായറാഴ്ച ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ കാസര്‍കോട്ടു വന്നതായിരുന്നു. തുടര്‍ന്ന് കാസര്‍കോട് വാര്‍ത്ത ഓഫീസ് സന്ദര്‍ശിച്ച അദ്ദേഹം തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചു.
നഈം ഹീറോ ആയി അഭിനയിച്ച മാസ്റ്റര്‍ മൈന്‍ഡ് എന്ന കന്നഡ സിനിമ നവംബര്‍ 14ന് റിലീസാവും. രാജ് വര്‍ധന്‍ എന്ന പേരിലാണ് നഈം മുന്‍ ഹീറോ കുമാര്‍ ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഈ പടത്തില്‍ വേഷമിടുന്നത്. തമന്ന പാഷയാണ് നടി.
മറ്റൊരു കന്നഡ സിനിമ പാര്‍വ്വതീപുറയിലും തമിഴ് സിനിമയായ ഉഴുതിയിലും നഈം പ്രധാനവേഷമണിയുന്നു. പാര്‍വ്വതി നായര്‍, റാം, റാംപ്രസാദ് തുടങ്ങിയവരാണ് പാര്‍വ്വതിപുറയിലെ മറ്റു താരങ്ങള്‍. പേരരശു സംവിധാനം നിര്‍വഹിക്കുന്ന ഉഴുതിയില്‍ നന്ദ, സാനിയ, ചരണ്‍രാജ് എന്നിവരും വേഷമിടുന്നു.
തായ്‌ലന്‍ഡിലെ ബാങ്കോക്ക്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ചിത്രീകരിച്ച മാസ്റ്റര്‍ മൈന്‍ഡ് ഒരു ത്രില്ലര്‍മൂവിയാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട ഭാര്യയെ വീണ്ടെടുക്കുന്ന വീരനായ ഭര്‍ത്താവായാണ് നഈം ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്. സാഹസിക രംഗങ്ങളും ആക്ഷനുകളും ചടുലമായ ചലനങ്ങളും സ്ഫുടമായ സംഭാഷണങ്ങളും നഈമിന്റെ അഭിനയത്തെ മികവുറ്റതാക്കുന്നു.
കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഠനത്തിനു ശേഷം മൂന്നുവര്‍ഷത്തോളം ബഹ്‌റൈനിലായിരുന്ന നഈം 15 വര്‍ഷം മുമ്പാണ് ബാംഗ്ലൂരിലേക്കു ചേക്കേറിയത്. അവിടെ ബിസിനസുമായി മുന്നോട്ടു പോകുന്നതിനിടെയാണ് സിനിമാ സംവിധായകന്‍ കുമാര്‍ ഗോവിന്ദുമായി അടുക്കുന്നത്. ഇതും സിനിമയോടുള്ള ചെറുപ്പം മുതലേയുള്ള ആരാധനയും ആവേശവുമാണ്് നടന്റെ വേഷമണിയാന്‍ പ്രേരിപ്പിച്ചതെന്ന് നഈം പറയുന്നു.
മലയാളത്തിലേക്ക് ലൗ സ്‌റ്റോറി എന്ന സിനിമയിലൂടെ ഒരു അവസരം നഈമിനെ തേടിയെത്തിയെങ്കിലും നെഗറ്റീവ് വേഷമായതിനാല്‍ പിന്‍മാറുകയായിരുന്നു. അവസരം ലഭിച്ചാല്‍ ഇനി കൈവിടില്ല. കളരിപ്പയറ്റ്, ചൈനീസ് കുങ്ഫു എന്നിവയിലൂടെ വളര്‍ത്തിയെടുത്ത സിക്‌സ്പാക്കും സുന്ദര ശരീരവും പേശികളും നഈമിന്റെ കഥാപാത്രങ്ങള്‍ക്കു കൂടുതല്‍ ആകര്‍ഷണീയത പകരുന്നു.
താളിപ്പടുപ്പിലെ ഇബ്രാഹിം സുഹറ ദമ്പതികളുടെ മകനാണ് ഈ യുവതാരം. കൊല്‍ക്കത്ത സ്വദേശിനി സഫിയയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഇശാന, ലെയ്‌സ് എന്നിവര്‍ മക്കളാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kas aragod, Film, Entertainment, Kerala, Actor, Naeem, Kannda, Tamil, Super Hero.
Advertisement: