എന്‍ഡോസള്‍ഫാന്‍ നാടകവുമായി വീട്ടമ്മമാര്‍ അരങ്ങില്‍
Dec 31, 2011, 14:56 IST
കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ നാടകവുമായി ഒരുകൂട്ടം വീട്ടമ്മമാര്‍ അരങ്ങിലെത്തി. എന്‍ഡോസള്‍ഫാന്‍ വിഷം കരിയിച്ചുകളഞ്ഞ കാസര്‍കോട്ടെ കുരുന്നുകളുടെയും അവരുടെ അമ്മമാരുടേയും നിലവിളികളാണ് ഈ നാടകം. അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ മകജെ' എന്ന നോവലിന്റെ നാടകാവിഷ്ക്കാരമാണ് ഇത്. പി.സി ഹരീഷാണ് സംവിധായകന്‍. ബിന്ദുമനോജ്, സിന്ധു ഷൈജു, ഷീജ രാജീവ്, ഷീല മോഹന്‍ദാസ്, സൂര്യപ്രഭ രവീന്ദ്രന്‍, വനജ ബാലന്‍, അജിത ശശി എന്നീ വീട്ടമ്മമാരാണ് അരങ്ങത്തെത്തിയത്. എടക്കാട് സുകൃതം റസിഡന്റ്സ് അസോസിയേഷനിലെ അംഗങ്ങളാണ് വീട്ടമ്മമാര്‍.
English Summery
Kozhikode: A group of house wives came to stage with a play on Endosulfan.
English Summery
Kozhikode: A group of house wives came to stage with a play on Endosulfan.