Revelation | 'എമ്പുരാന്' മോഹൻലാൽ പ്രതിഫലം വാങ്ങിയില്ല; ഹോളിവുഡ് താരങ്ങളും സഹകരിച്ചു: പൃഥ്വിരാജ്

● മോഹൻലാൽ സിനിമയ്ക്ക് വേണ്ടി ഒരു രൂപ പോലും വാങ്ങിയിട്ടില്ല.
● ഹോളിവുഡ് താരങ്ങളായ ജെറോം ഫ്ലിൻ ഉൾപ്പടെയുള്ളവർ സഹകരിച്ചു.
● സിനിമയുടെ നിർമ്മാണത്തിന് വേണ്ടി കൂടുതൽ പണം ചിലവഴിക്കാൻ കഴിഞ്ഞു.
● പൃഥ്വിരാജിന്റെ മുൻ സിനിമയിൽ അക്ഷയ് കുമാറും പ്രതിഫലം വാങ്ങിയിരുന്നില്ല.
● സിനിമ ലാഭമുണ്ടാക്കിയാൽ മാത്രമേ പൃഥ്വിരാജ് പ്രതിഫലം എടുക്കൂ എന്ന് മോഹൻലാൽ പറഞ്ഞു
(KasargodVartha) മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ തരംഗം സൃഷ്ടിച്ച ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയ്ക്ക് വേണ്ടി മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തി. ചിത്രത്തിന് വേണ്ടി ഹോളിവുഡ് താരങ്ങളായ ജെറോം ഫ്ലിൻ ഉൾപ്പടെയുള്ളവർ സഹകരിച്ചുവെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.
‘മോഹൻലാൽ സർ ഈ സിനിമയ്ക്കായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അതുകൊണ്ടാണ് ഈ സിനിമ സാധ്യമായത്. 'എമ്പുരാന്' വേണ്ടി ചെലവ് ചെയ്യാൻ കഴിയുന്ന ഫണ്ട് അതിന്റെ നിർമാണത്തിന് വേണ്ടി തന്നെ ചെലവഴിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു സിനിമ നിർമിക്കാൻ 100 കോടി ചെലവഴിച്ചിട്ട് അതിൽ 80 കോടിയും താരങ്ങളുടെ പ്രതിഫലം കൊടുത്ത് ബാക്കി 20 കോടിയിൽ സിനിമ നിർമിക്കുന്ന ആളല്ല ഞാൻ. ഞങ്ങൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ഞങ്ങൾക്കെല്ലാം പൂർണ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് എത്രത്തോളം മികച്ചതാക്കാൻ പറ്റും എന്നാണ് ഞങ്ങൾ ചിന്തിച്ചത്. വിദേശ അഭിനേതാക്കളായ ജെറോം ഫ്ലിൻ, ആൻഡ്രിയ തുടങ്ങിയവരും ഞങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ അന്തസത്ത മനസ്സിലാക്കിയിരുന്നു, അവരും ഒരു 'ഉപകാരം' എന്ന നിലയിലാണ് വന്നു അഭിനയിച്ചു പോയത്. ഇതുപോലെ തന്നെ മുൻപ് ഞാൻ നിർമിച്ച സിനിമയിൽ അഭിനയിച്ച നടൻ അക്ഷയ് കുമാറും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല. സിനിമ ലാഭമുണ്ടാക്കിയാൽ മാത്രമേ ഞാൻ എൻ്റെ പ്രതിഫലം എടുക്കു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ സിനിമ നന്നായി ഓടിയില്ല അതുകൊണ്ട് അദ്ദേഹം പണമൊന്നും വാങ്ങിയതുമില്ല.’ പൃഥ്വിരാജ് പറഞ്ഞു.
‘ഞാൻ മാത്രമല്ല, പൃഥ്വിയും അങ്ങനെ തന്നെ. ഈ സിനിമയിൽ ഞങ്ങൾ എത്ര പണം ചെലവഴിച്ചു എന്നത് നിങ്ങൾക്ക് സ്ക്രീനിൽ കാണാൻ കഴിയും. ചില സിനിമകളിൽ അത് സ്ക്രീനിൽ വരില്ല. പക്ഷേ ഈ സിനിമ കാണുമ്പോൾ തീർച്ചയായും നമ്മൾ എത്ര പണം മുടക്കി എന്ന് നിങ്ങൾക്ക് മനസ്സിലാകും.’-മോഹൻലാൽ കൂട്ടിച്ചേർത്തു.
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐമാക്സ് റിലീസായി എത്തുന്ന 'എമ്പുരാൻ' ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാരിയർ, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Director and actor Prithviraj Sukumaran revealed that Mohanlal did not take any remuneration for 'Empuraan', the sequel to the blockbuster 'Lucifer'. In an interview, he also mentioned that Hollywood actors like Jerome Flynn collaborated on the film, understanding its essence and treating it as a favor. Mohanlal added that both he and Prithviraj prioritized the film's production quality over their fees.
#Empuraan #Mohanlal #PrithvirajSukumaran #MalayalamCinema #LuciferSequel #HollywoodCollaboration