Allegation | ഒളിക്യാമറകളുടെ ദുരുപയോഗം: രാധിക ശരത് കുമാർ മലയാള സിനിമ സെറ്റുകളിൽ നിന്നുള്ള യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നു
കൊച്ചി: (Kasaragod Vartha) നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന് നടി രാധിക ശരത് കുമാർ ആരോപിച്ചു. സെറ്റിൽ പുരുഷന്മാർ മൊബൈലിൽ ഈ ദൃശ്യങ്ങൾ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത് താൻ നേരിട്ട് കണ്ടതായും രാധിക ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഭയം കാരണം പിന്നീട് അവൾ ഫിലിം സെറ്റിലെ കാരവാൻ ഉപയോഗിച്ചില്ലെന്നും നടി വിശദീകരിച്ചു.
‘ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. 'മലയാള സിനിമാ സെറ്റിലെ കാരവനുകളിൽ ഒളിക്യാമറകൾ ഉപയോഗിച്ച്നോ' എന്ന് പറയാൻ പെൺകുട്ടികൾ പഠിക്കേണ്ടതാണ്. പുരുഷന്മാർ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ എല്ലാം പെൺകുട്ടികളുടെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിരവധി പെൺകുട്ടികൾ എന്റെ മുറിയിൽ സഹായം ചോദിച്ച് വന്നിട്ടുണ്ട്. കേരളത്തിൽ എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഇത്തരം കാര്യങ്ങൾ ഉണ്ടായപ്പോൾ അഥവാ നിരവധി പേർ ഒന്നിച്ച് വിഡിയോ കാണുന്നുന്നത് ശ്രദ്ധയിൽട്ടപ്പോൾ അതെന്താണ് എന്ന് ഞാൻ ചോദിച്ചപ്പോഴെല്ലാം കാരവനുകളിൽ ഒളിക്യാമറകൾ വെച്ചതായും പെൺകുട്ടികൾ വസ്ത്രം മാറ്റുന്നതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് ഇവർ ഒന്നിച്ചിരുന്ന് കാണുന്നതായും മനസ്സിലായി. നടിമാരുടെ പേരിൽ ഫയലുകൾ തിരഞ്ഞാൽ ഈ വിഡിയോ കാണാമെന്നും അറിഞ്ഞു. ഏത് സിനിമയുടെ ലൊക്കേഷനെന്ന് ഞാൻ പറയില്ല. തുടർന്ന്, എനിക്കു കാരവനിൽ പോകാൻ ഭയമായിരുന്നു.’ - രാധിക പറഞ്ഞു
‘പെൺകുട്ടികൾ വസ്ത്രം മാറ്റുന്ന വിഡിയോ ഞാനും കാണാനിടയായി. ഇത് ബഹളമിട്ട് മറ്റുള്ളവരെയും അറിയിച്ചു. നന്നായി പറയുകയും ചെയ്തിട്ടുണ്ട്. ഭയങ്കര ദേഷ്യം അനുഭവിച്ചിരുന്നു. പിന്നീട് കാരവൻ ഉപേക്ഷിച്ച് മറ്റൊരു റൂം എടുക്കാൻ നിർബന്ധിതയായി. നിലത്ത് കിടന്ന് തുപ്പിയാൽ അത് നമ്മുടെ ദേഹത്തേക്ക് തന്നെ വീഴുമെന്ന് കരുതിയാണ് പേരു പറയാത്തത്.’ - രാധിക പറഞ്ഞു.
ഇത്തരം സംഭവങ്ങൾ കേരളത്തിൽ മാത്രമല്ലെന്നും മിക്ക സിനിമ സെറ്റുകളിലും ഇത് നടന്നിട്ടുണ്ടെന്നും താരം വ്യക്‌തമാക്കി.ഉർവശി അടക്കമുള്ള നടിമാർ കേരളത്തിൽ ഇങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നത് നാളെ മാറ്റി നിർത്തുമോ എന്ന് ഭയന്നാണെന്നും താരം അഭിപ്രായപ്പെട്ടു.