അഹങ്കാരത്തോടെയുള്ള പെരുമാറ്റം: ചന്ദനമഴയിലെ അമൃതയെ അവതരിപ്പിക്കുന്ന മേഘ്‌ന വിന്‍സെന്റിനെ സീരിയലില്‍ നിന്നും പുറത്താക്കിയതായി റിപോര്‍ട്ട്
Apr 26, 2017, 14:00 IST
കൊച്ചി: (www.kasargodvartha.com 26.04.2017) പ്രമുഖ മലയാള ചാനലായ ഏഷ്യാനെറ്റിലെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലായ ചന്ദനമഴയിലെ മുഖ്യകഥാപാത്രമായ അമൃതയെ അവതരിപ്പിക്കുന്ന മേഘ്‌ന വിന്‍സെന്റിനെ സീരിയലില്‍ നിന്നും പുറത്താക്കിയതായി റിപോര്‍ട്ട്. ചില ഓണ്‍ലൈന്‍ സിനിമാ സൈറ്റുകളാണ് ചന്ദനമഴയില്‍നിന്ന് അമൃതയെന്ന മേഘ്‌നയെ പുറത്താക്കുന്നതായി റിപോര്‍ട്ട് ചെയ്തത്.
സീരിയല്‍ സെറ്റില്‍ മേഘ്‌ന അഹങ്കാരത്തോടെ പെരുമാറുന്നതായും ഇത് അസഹ്യമായതോടെയാണ് നായികയെ പുറത്താക്കുന്നതെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നതോടൊപ്പം വിവാഹം അടുത്ത സാഹചര്യത്തില്‍ മേഘ്‌ന സീരിയലില്‍ നിന്ന് സ്വയം പിന്‍മാറുന്നതാണെന്നും സൂചന നല്‍കുന്നു. സെറ്റില്‍ വളരെ അഹങ്കാരത്തോടെയും അപമര്യാദയോടെയുമാണ് മേഘ്‌ന പെരുമാറുന്നതെന്നാണ് പറയപ്പെടുന്നത്.
വിവാഹ ശേഷം അഭിനയം നിര്‍ത്തുക എന്നത് മേഘ്‌നയുടെ തന്നെ തീരുമാനമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സിനിമ സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സി ഇ ഒയുമായ ഡോണ്‍ ടോണിയാണ് മേഘ്‌നയുടെ വരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Marriage, News, Asianet, Serial, Actress, Malayalam Channel, Indecent, Behaviour, Report, Dismissing, CEO, Chandanamazha, Amritha.