city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനി 20 നാള്‍ കാസര്‍കോട്ട് കലാസ്വാദനത്തിന്റെ രാവുകള്‍; മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിന് 12ന് തുടക്കം; സിദ്ധാര്‍ത്ഥ് മേനോന്‍, സിത്താര, റാസ ആന്‍ഡ് ബീഗം, കണ്ണൂര്‍ ശരീഫ്, മിഹ്‌റിബാന്‍ തുര്‍ക്കിഷ്, ജാവേദ് അസ്ലം, രശ്മി സതീഷ് തുടങ്ങി പ്രമുഖര്‍ പാടാനെത്തും

കാസര്‍കോട്: (www.kasargodvartha.com 07.12.2019) ഇനിയുള്ള 20 നാളുകള്‍ കാസര്‍കോടിന് കലാസ്വാദനത്തിന്റെ പുതിയ തലത്തിലേക്കെത്തിക്കാന്‍ ഒരുങ്ങി ഈവനിംഗ് കഫേ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റി. ഈവനിംഗ് കഫെയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് ഡിസംബര്‍ 12 മുതല്‍ 31 വരെ പുതിയ ബസ് സ്റ്റാന്റിന് സമീപം നുള്ളിപ്പാടിയിലെ ഹുബാഷിക സ്റ്റേഡിയത്തില്‍ അരങ്ങേറും.

20 ദിവസം നീണ്ടുനില്‍ക്കുന്ന കലാസന്ധ്യയില്‍ കേരളത്തിലെ പ്രശസ്ത പിന്നണി ഗായകര്‍ പരിപാടികള്‍ അവതരിപ്പിക്കും. 12ന് സിദ്ധാര്‍ത്ഥ് മേനോന്‍, 13ന് ഇര്‍ഫാന്‍ എറോത്തും ജാവേദ് അസ്ലമും സംഘവും ഒരുക്കുന്ന മെഹ്ഫില്‍ ഇ സമ, 14ന് സൂരജ് സന്തോഷ്, 15ന് സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും ഒരുക്കുന്ന സൂഫിയാനാ കലാം, 16ന് സിതാരാ കൃഷ്ണകുമാര്‍ പ്രൊജക്ട് മലബാറിക്ക ബാന്‍ഡുമായി എത്തുന്നു.

17ന് കരിന്തലക്കുട്ടത്തിന്റെ നാടന്‍ പാട്ടുകളും നൃത്തവും, 18ന് സിനോവ് രാജും അബിന്‍ സാഗറും നൈലോണ്‍ സ്ട്രിംഗ് ബന്‍ഡ് അവതരിപ്പിക്കും. 19ന് ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകളുമായി ഒരു രാത്രികൂടി വിടവാങ്ങവെ എന്ന പരിപാടിയില്‍ രവിശങ്കറും പി വി പ്രീതയും ഗാനങ്ങള്‍ അവതരിപ്പിക്കും. 20ന് മുഥുന്‍ ജയരാജ്, 21ന് അരുണ്‍ അലാട്ട്, 22ന് കണ്ണൂര്‍ ശരീഫും സജ്‌ലി സലീമും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട്, 24ന് കെ എസ് ഹരിശങ്കര്‍ പ്രഗതി ബാന്‍ഡുമായി എത്തും. 25ന് പ്രശസ്ത ഗസല്‍ ഗായകരും യുവതലമുറയുടെ ഇഷ്ടഗായകരുമായ റാസ ആന്‍ഡ് ബീഗത്തിന്റ ഗസല്‍ സന്ധ്യ അരങ്ങേറും. 26ന് മിഹ്‌റിബാന്‍ അറേബ്യന്‍ ടര്‍ക്കിഷ് സംഗീതം. 27ന് രാസ്യജനി നൃത്തം, 28ന് ജോബ് കുര്യന്‍ ലൈവ്, 29ന് പദ്മകുമാര്‍ അവതരിപ്പിക്കുന്ന സ്മൃതി സന്ധ്യ ഗസല്‍, 30ന് ഫൈസല്‍ റാസിയും ശിഖയും പാടും. 31ന് പുതുവത്സര രാവില്‍ പ്രശസ്ത ഗായികയും ആക്ടിവിസ്റ്റുമായ രശ്മി സതീഷ് ട്രിപ്പിള്‍ റെസ ബാന്‍ഡുമായി എത്തും.

ഇനി 20 നാള്‍ കാസര്‍കോട്ട് കലാസ്വാദനത്തിന്റെ രാവുകള്‍; മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിന് 12ന് തുടക്കം; സിദ്ധാര്‍ത്ഥ് മേനോന്‍, സിത്താര, റാസ ആന്‍ഡ് ബീഗം, കണ്ണൂര്‍ ശരീഫ്, മിഹ്‌റിബാന്‍ തുര്‍ക്കിഷ്, ജാവേദ് അസ്ലം, രശ്മി സതീഷ് തുടങ്ങി പ്രമുഖര്‍ പാടാനെത്തും

12ന് വൈകീട്ട് ആറ് മണിക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ജനപ്രതിനിധിതളും സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിക്കും. 31ന് പുതുവത്സരാഘോഷത്തോടെയാണ് സമാപനം. നാടന്‍, ഉത്തരേന്ത്യന്‍, അറേബ്യന്‍, ഭക്ഷണ വിഭവങ്ങളുമായി പ്രത്യേക ഫുഡ് കോര്‍ട്ടും ഒരുക്കുന്നുണ്ട്. പാസ് വഴിയാണ് പ്രവേശനം. 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് എടുത്താല്‍ ഫുഡ് കോര്‍ട്ടില്‍ നിന്ന് 1000 രൂപയ്ക്കുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കും. കൂടാതെ 20 ദിവസങ്ങളും പരിപാടി ആസ്വദിക്കാം. ഒരു ഫാമിലി പാസില്‍ പരമാവധി നാല് പേര്‍ക്കും ബാച്ചിലര്‍ പാസ് വഴി രണ്ട് പേര്‍ക്കും പ്രവേശനം ലഭിക്കും. 1000 രൂപയുടെ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന് അധികതുക നല്‍കേണ്ടിവരും.

വാര്‍ത്താസമ്മേളനത്തില്‍ പദ്മനാഭന്‍ ബ്ലാത്തൂര്‍, എ വി സന്തോഷ് കുമാര്‍, ഷഹ്‌സാദ്, അന്‍ഷാദ് ചെമനാട്, മുഹമ്മദ് അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

ഇനി 20 നാള്‍ കാസര്‍കോട്ട് കലാസ്വാദനത്തിന്റെ രാവുകള്‍; മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിന് 12ന് തുടക്കം; സിദ്ധാര്‍ത്ഥ് മേനോന്‍, സിത്താര, റാസ ആന്‍ഡ് ബീഗം, കണ്ണൂര്‍ ശരീഫ്, മിഹ്‌റിബാന്‍ തുര്‍ക്കിഷ്, ജാവേദ് അസ്ലം, രശ്മി സതീഷ് തുടങ്ങി പ്രമുഖര്‍ പാടാനെത്തും

WATCH VIDEO
Keywords:  Kerala, kasaragod, news, Programme, Food, Top-Headlines, Festival, Entertainment, Meghamalhar Kasargod food and cultural fest will be started on 12th 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia