നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരുടെ മുന്‍ ഡ്രൈവറെയും ചോദ്യം ചെയ്യുന്നു
Jul 31, 2017, 15:35 IST
കൊച്ചി: (www.kasargodvartha.com 31.07.2017) കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യരുടെ മുന്‍ ഡ്രൈവറെയും ചോദ്യം ചെയ്യുന്നു. വിവാഹമോചനത്തിന് മുമ്പ്് മഞ്ജു വാര്യരുടെ ഡ്രൈവറായിരുന്ന ഷിബുവിനെയാണ് ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നത്. ഗൂഡാലോചന കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ സഹോദരനാണ് ഷിബു.
കോടതി നിര്‍ദേശപ്രകാരം ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായ അപ്പുണ്ണിയെയും സഹോദരന് ഷിബുവിനെയും ഒരുമിച്ചാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, പരസ്യ സംവിധായകന് വി എ ശ്രീകുമാര്‍ മേനോനോടും ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പുണ്ണിയെ കാത്തുനിന്ന മാധ്യമങ്ങള്‍ക്കുമുന്നിലേക്കു രൂപസാദൃശ്യമുള്ള ഷിബു എത്തുകയായിരുന്നു. അപ്പുണ്ണിയാണോ എന്ന ചോദ്യത്തിന് അതെയെന്ന മറുപടിയാണ് ഷിബു നല്‍കിയത്. പിന്നീട് മറ്റൊരു കാറില്‍ അപ്പുണ്ണി വന്നിറങ്ങുകയും മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ പോലീസ് ക്ലബ്ബിലേക്ക് കയറിപ്പോവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Driver, Court, Police, Manju Warrier, Questioning, Manju's former driver will be questioned soon.