city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mandakini | തിയേറ്ററുകളില്‍ ആവേശം നിറച്ച് മൂന്നാം വാരത്തിലേക്ക്; വിജയചിത്രങ്ങളുടെ നിരയിൽ 'മന്ദാകിനി'

Mandakini

യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നിറഞ്ഞ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

 

കൊച്ചി: (KasargodVartha) തിയേറ്ററുകളില്‍ ആവേശവും ചിരിയും നിറച്ച് മന്ദാകിനി മൂന്നാം വാരത്തിലേക്ക്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിജയചിത്രങ്ങളുടെ നിരയിലേക്ക് കടന്നിരിക്കുകയാണ് മന്ദാകിനി. വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലൊരുക്കിയ ഈ കോമഡി എന്‍റർടെയിനർ ആദ്യ നാളുകളിൽ തന്നെ പ്രേക്ഷകരുടെ കൈയടി നേടി. അൽത്താഫ് സലിം നായകനായി എത്തിയ ചിത്രത്തിൽ അനാർക്കലി മരക്കാര്‍ ആണ് നായിക.

നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി, വിവാഹ ചടങ്ങുകൾക്ക് തൊട്ടുപിന്നാലെ നായിക - നായകന്മാരുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ കഥയാണ് പറയുന്നത്. ആകാംക്ഷ നിറഞ്ഞ സംഭവ വികാസങ്ങളും ട്വിസ്റ്റും നർമ മുഹൂർത്തങ്ങളും ക്ലൈമാക്സുമെല്ലാം ചിത്രത്തെ ആസ്വാദകരമാക്കുന്നു. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം സാങ്കേതിക മേഖലകളിലും ചിത്രം മികവ് പുലര്‍ത്തുന്നുണ്ട്. കൂടാതെ പാട്ടുകളും ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. ബിബിൻ അശോക് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നിറഞ്ഞ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്. മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia