പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മോഹന്‍ലാലിന് ആശംസയുമായി മമ്മൂട്ടി
Jan 26, 2019, 16:51 IST
തിരുവനന്തപുരം:(www.kasargodvartha.com 26/01/2019) പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മോഹന്‍ലാലിന് ആശംസയുമായി മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി തന്റെ അഭിനന്ദനം അറിയിച്ചത്. മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പം 'പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങള്‍' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
അഞ്ച് മലയാളികള്‍ക്കാണ് ഇത്തവണത്തെ പത്മ പുരസ്കാരങ്ങള്‍ ലഭിച്ചത്. മോഹന്‍ലാലിനെ കൂടാതെ ഐഎസ്ആര്‍ഒ മുന്‍ശാസത്രജ്ഞന്‍ നമ്പി നാരായണന്, സംഗീതജ്ഞന് കെ ജി ജയന്, പുരാവസ്തുവിദഗ്ദ്ധന്‍ കെ കെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവര്‍ കേരളത്തിന്റെ പത്മതിളക്കങ്ങളായത്.

മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. പിന്നീട് 2002ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Social-Media, Actor, Award, Entertainment, Mammootty Congratulates His Dear Friend Mohanlal On Winning The Padma Bhushan.
Keywords: News, Thiruvananthapuram, Kerala, Social-Media, Actor, Award, Entertainment, Mammootty Congratulates His Dear Friend Mohanlal On Winning The Padma Bhushan.