city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mandakini| ചിരി മേളവുമായി മന്ദാകിനി വെള്ളിയാഴ്ച മുതൽ; ആരോമലിനെയും അമ്പിളിയെയും സ്വീകരിക്കാൻ പ്രേക്ഷകർ; പ്രദർശനത്തിനെത്തുന്ന തിയറ്ററുകൾ അറിയാം

malayalam film mandakini to release on may 24

വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 

കൊച്ചി: (KasargodVartha) തീയറ്ററുകളിൽ ചിരി ഉത്സവം തീർക്കാൻ മന്ദാകിനി വെള്ളിയാഴ്ച മുതൽ പ്രദർശനം ആരംഭിക്കും. സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ തിളങ്ങിയ അൽത്താഫ് സലിം നായകനായി എത്തുന്ന ചിത്രത്തിൽ അനാർക്കലി മരിക്കാറാണ് നായിക. ഒരു കല്യാണ ദിവസത്തിൻ്റെ  പശ്ചാത്തലത്തിൽ ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ - സംവിധാനം നിർവഹിച്ചിരിക്കുന്നത് വിനോദ് ലീലയാണ്. സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്.

malayalam film mandakini to release on may 24

ഗായകനും റാപ്പറുമായ ഡബ്സീ ഒരുക്കിയ ചിത്രത്തിലെ 'വട്ടേപ്പം' എന്ന ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞിട്ടുണ്ട്.  റീല്‍സായും ഗാനത്തിൻ്റെ പശ്ചാലത്തിൽ നൃത്തച്ചുവടുകൾ വെച്ചും നിരവധി പേർ സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകളിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

വൈശാഖ് സുഗുണൻ, രമ്യത് രാമൻ എന്നിവർ എഴുതിയ വരികൾക്ക് ബിബിൻ അശോകാണ് സംഗീതം പകർന്നിരിക്കുന്നത്. ഷിജു എം ഭാസ്കർ, ശാലു എന്നിവരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്. മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.

പ്രദര്‍ശനത്തിന് എത്തുന്ന തിയറ്ററുകള്‍ ഇവയാണ്

എറണാകുളം / PVR ലുലു
എറണാകുളം / PVR ഒബറോൺ
എറണാകുളം / ഫോറം മാൾ
എറണാകുളം / സിനിപോളിസ്
എറണാകുളം / പദ്‌മ
എറണാകുളം / ഷേണായീസ്
ഇടപ്പള്ളി / വനിത
തിരുവനന്തപുരം / PVR ലുലു
തിരുവനന്തപുരം / MOT സിനിപോളിസ്
തിരുവനന്തപുരം / ആർട്ടിക്
തിരുവനന്തപുരം / ഗ്രീൻഫീൽഡ്
തിരുവനന്തപുരം / ഏരീസ് പ്ലെക്സ്
തിരുവനന്തപുരം / നിള
തിരുവനന്തപുരം / കലാഭവൻ
ആറ്റിങ്ങൽ / യമുന
നെടുമങ്ങാട് / സൂര്യ
വർക്കല / സ്‌റ്റാർ
കൊല്ലം / രമ്യ
കൊല്ലം / MY സിനിമാസ്
കരുനാഗപ്പള്ളി / MY സിനിമാസ്
പാരിപ്പള്ളി / ഭവതി
ചാത്തന്നൂർ / LM സിനിമാസ്
കൊട്ടാരക്കര / മിനർവ
പുനലൂർ / D മാൾ
കട്ടപ്പന / ഐശ്വര്യ
തൊടുപുഴ / ആശിർവാദ്
അടിമാലി / മാത
ഹരിപ്പാട് / M ലാൽ സിനിപ്ലക്സ്
കടപ്ര / ആശിർവാദ്
കായംകുളം / SV സിനിമാസ്
മാവേലിക്കര / സാന്ദ്ര
തിരുവല്ല / ന്യൂ ജേക്കബ്സ്
ആലപ്പുഴ / പാൻ സിനിമാസ്
ആലപ്പുഴ / AEC
കോട്ടയം / അനശ്വര
ഏറ്റുമാനൂർ / UGM സിനിമാസ്
തലയോലപ്പറമ്പ് / MY സിനിമാസ്
ചേർത്തല / EVM
അങ്കമാലി / MY സിനിമാസ്
മൂക്കന്നൂർ / JM മൂവീസ്
ആലുവ / സീനത്ത്
തൃപ്പൂണിത്തുറ / ന്യൂ സെൻട്രൽ ടാക്കീസ്
മൂവാറ്റുപുഴ / ലക്ഷ്‌മി
മൂവാറ്റുപുഴ / ആശിർവാദ്
കോതമംഗലം / ആൻ
പെരുമ്പാവൂർ / ആശിർവാദ്
ആമ്പല്ലൂർ / ചാന്ദ് വി
ഇരിഞ്ഞാലക്കുട / ചെമ്പകശ്ശേരി
തൃശൂർ / INOX ശോഭ സിറ്റി
തൃശൂർ / ജോസ്
തൃശൂർ / രവികൃഷ്‌ണ
ഊരകം / ശിവദം
ഗുരുവായൂർ / ദേവകി
കൊടുങ്ങല്ലൂര്‍ / D സിനിമ
കുന്നംകുളം / ഭാവന
തൃപ്രയാർ / JK സിനിമാസ്
തൃപ്രയാർ / VB മാൾ 
വാടാനപ്പള്ളി / അശോക
പാലക്കാട് / V സിനിമാസ്
കൊപ്പം / സിന്റിക്കേറ്റ് 
വടക്കഞ്ചേരി / കാടൻകാവിൽ
ലക്കിടി / ലാഡർ
ഒറ്റപ്പാലം / ലക്ഷ്‌മി
മണ്ണാർക്കാട് / മിലൻ 
ഷൊർണുർ / M ലാൽ സിനിപ്ലക്‌സ്
പട്ടാമ്പി / മാജിക് ഫ്രെയിംസ്
പട്ടാമ്പി / അലക്‌സ്
കൊല്ലങ്കോട് / ഗൗരി
കാസർഗോഡ് / മാജിക് ഫ്രെയിംസ് മെഹബൂബ്
കാഞ്ഞങ്ങാട് / VGM
പയ്യന്നൂർ / സുമംഗലി
ആലക്കോട് / ഫിലിം സിറ്റി
കണ്ണൂർ / സവിത ഫിലിം സിറ്റി
തലശ്ശേരി / ലിബർട്ടി
തലശ്ശേരി / മാജിക് ഫ്രെയിംസ്
വടകര / വൺ ടു വൺ
മുക്കം / റോസ്
കോഴിക്കോട് / AR സിനിമാസ്
കോഴിക്കോട് / RP ആശിർവാദ്
കോഴിക്കോട് / പാലക്‌സി 
കോഴിക്കോട് / മിറാജ് സിനിമാസ്
കോഴിക്കോട് / സിനിപോളിസ്
മെഡിക്കൽ കോളേജ് / E മാക്‌സ്
ഈസ്‌റ്റ് ഹിൽ / റീഗൽ
കുന്നമംഗലം / മാജിക് ഫ്രെയിംസ് 
ഫറോക്ക് / മല്ലിക
സുൽത്താൻ ബത്തേരി / ഐശ്വര്യ 
മാനന്തവാടി / മാരുതി E സിനിമാസ് 
പുൽപള്ളി / ബ്ലൂ മൂൺ
കല്‍പ്പറ്റ / ജൈത്ര
നിലമ്പൂർ / ഫെയ്‌റിലാൻഡ്
മഞ്ചേരി / ലാഡർ
പെരിന്തൽമണ്ണ / വിസ്‌മയ
വളാഞ്ചേരി / പവിത്ര
എടപ്പാൾ / ശാരദ
ചങ്ങരംകുളം / മാർസ്
​​​​​​

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia