ക്ഷയരോഗത്തിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ ദൃശ്യാവിഷ്‌കാരമൊരുങ്ങുന്നു
Jun 11, 2019, 17:36 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2019) വായുവിലൂടെ പകര്‍ന്ന് മനുഷ്യശരീരത്തെ ക്ഷയിപ്പിക്കുന്ന ക്ഷയരോഗത്തിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദൃശ്യാവിഷ്‌ക്കാരമൊരുങ്ങുന്നു. 'ക്ഷയരോഗം നിയന്ത്രിക്കാന്‍ സമയമായി' എന്ന ഹൃസ്വ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ ഡോ.സജിത്ത് ബാബു നിര്‍വഹിച്ചു.
ക്ഷയരോഗത്തിനെതിരേ പൊതുജനങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ലളിതമായ പ്രായോഗിക മാര്‍ഗങ്ങളാണ് ദൃശ്യാവിഷ്‌കാരത്തിലൂടെ വിശദമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പി ടി ഉഷയും ചിത്രത്തിലെത്തുന്നുണ്ട്. 2022 ഓടു കൂടി ലോകത്ത് 40 മില്ല്യന്‍ ജനങ്ങളെ ക്ഷയരോഗത്തിന് ചികിത്സിക്കേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
വായുവിലൂടെ പകരുന്ന രോഗങ്ങളെ ജനങ്ങള്‍ നിസാരമായി കാണുന്ന ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാന്‍ കഴിയുമെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയാണ് അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഹൃസ്വ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ കൈ കഴുകുന്നതിന്റെ എട്ടു രീതികള്‍ ലളിതമായി അവതരിപ്പിക്കുന്നു. പൊതുസ്ഥലത്ത് തുപ്പുന്നത് അനാരോഗ്യകരമായ ശീലവും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്. പുകവലിയും പാസ്സിവ് സ്മോക്കിങും സമൂഹത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് തടയാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്ന സന്ദേശങ്ങള്‍ ചിത്രത്തിലുണ്ട്. ക്ഷയരോഗികള്‍ക്ക് പിന്തുണയുമായി സമൂഹം ഇറങ്ങേണ്ടതിന്റെ ആവശ്യകത ചിത്രത്തില്‍ വ്യക്തമാക്കുന്നു. തുവാല ഉപയോഗിക്കുകയെന്നത് വ്യക്തി ശുചിത്വപാലനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശീലമാണ്. ഇത് പാലിക്കുന്നതില്‍ നമ്മള്‍ ഉദാസീനത കാണിക്കാറുണ്ട്. വായുജന്യ രോഗങ്ങള്‍ പ്രധാനമായും രോഗികള്‍ തുമ്പുമ്പോഴും ചുമയ്ക്കുമ്പോഴും പകരുന്നു. ക്ഷയരോഗ ചികിത്സയുടെ പ്രാധാന്യം സമൂഹത്തിന് മുന്നില്‍ ചിത്രം വരച്ചു കാട്ടുന്നു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശയം, അവതരണം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. വിനുരാജ്, ഛായാഗ്രഹണം ഷിനോജ് ചാത്തങ്കൈ, എഡിറ്റിങ് ജെഎച്ച്ഐ രാജേഷും, മ്യൂസിക് ജെ എച്ച് ഐ ഭാസ്‌ക്കരനും നിര്‍വഹിക്കുന്നു. പാലിയേറ്റിവ് രംഗത്ത് മികച്ച സേവനം നടത്തുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീറിനാണ് ഈ ചിത്രം പിഎച്ച്സി ജീവനക്കാര്‍ സമര്‍പ്പിക്കന്നത്. ചിത്രത്തില്‍ ക്ഷയരോഗ വിരുദ്ധ സന്ദേശവുമായി ജില്ലാ ടിബി ഓഫീസര്‍ ഡോ. ടി പി ആമിനയും ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും എത്തുന്നുണ്ട്. ജൂലൈ ആദ്യവാരത്തില്‍ ചിത്രം റിലീസ് ചെയ്യും.
സ്വിച്ച് ഓണ്‍ കര്‍മ്മത്തില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഹമ്മദ്ഹാജി, പഞ്ചായത്ത് അംഗം മഹമ്മൂദ് തൈവളപ്പ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷറഫ്, ജെഎച്ച്ഐമാരായ വിനു രാജ്, ഭാസ്‌ക്കരന്‍, ക്യാമറാമാന്‍ ഷിനോജ് ചാത്തങ്കൈ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Entertainment, Short-film, Making Short film with the subject of tuberculosis
< !- START disable copy paste -->