city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നസ്രിയയുടെ വിവാഹ ചടങ്ങില്‍ കാസര്‍കോട്ടെ പ്രമുഖരും പങ്കെടുത്തു

തിരുവനന്തപുരം: (www.kasargodvartha.com 21.08.2014) താര ജോഡികളായ ഫഹദ് ഫാസില്‍ - നസ്രിയ നസീം വിവാഹ ചടങ്ങില്‍ കാസര്‍കോട്ടെ പ്രമുഖരും സംബന്ധിച്ചു. തിരുവനന്തപുരത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് കാസര്‍കോട്ടെ രാഷ്ട്രീയ - വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തത്.

നസ്രിയയുടെ ക്ഷണം സ്വീകരിച്ച് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, വ്യവസായ പ്രമുഖന്‍ യു.കെ യൂസഫ്, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി, അഷ്‌റഫ് കര്‍ള, ഭാര്യ താഹിറ, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫ് അംഗമായ അഷ്‌റഫ് കൊടിയമ്മ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, യൂത്ത് ലീഗ് നേതാവ് കെ.വി യൂസുഫ് കുമ്പള, ആസിഫ് മഞ്ചേശ്വരം, ലുഖ്മാന്‍ സാദിഖ് തൃക്കരിപ്പൂര്‍, മഹ്മൂദ് പാലം തുടങ്ങിയവരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാലസ് കിച്ചണാണ് താരദമ്പതികളുടെ വിവാഹത്തിന് ഭക്ഷണമൊരുക്കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നസ്രിയയുടെ വിവാഹ ചടങ്ങില്‍ കാസര്‍കോട്ടെ പ്രമുഖരും പങ്കെടുത്തു

Keywords : Thiruvananthapuram, Wedding day, Entertainment, Kasaragod, M.C.Khamarudheen, Fahad Fasil, Nazriya Naseem, UK Yusuf, TA Shafi, Ashraf Karla, Leaders from Kasargod attend Nazriya's wedding.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia