city-gold-ad-for-blogger

കലകള്‍ക്കും സാഹിത്യത്തിനുമൊപ്പം ആസ്വാദനം കൂടി പഠന വിഷയമാക്കണം: ലാല്‍ ജോസ്

കാസര്‍കോട്: (www.kasargodvartha.com 17.08.2016) കലകള്‍ക്കും സാഹിത്യത്തിനുമൊപ്പം ആസ്വാദനം കൂടി പഠന വിഷയമാക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ്. കാസര്‍കോടന്‍ കൂട്ടായ്മയുടെ പുതിയ പ്രൊജക്ടറിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവസാങ്കേതിക വളര്‍ച്ച, മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്നതിനു പകരം അകറ്റുകയാണ് ചെയ്തത്. മനുഷ്യര്‍ മുഖാമുഖം കാണുന്നില്ല; സംസാരിക്കുന്നില്ല. ഈ ഒരവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്കേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ചകള്‍' എന്ന സിനിമ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ഫ്രാക് കള്‍ചറല്‍ ഫോറം, ഫ്രാക് സിനിമ എന്നിവയുടെ ഉദ്ഘാടനവും ലാല്‍ ജോസ് നിര്‍വഹിച്ചു. ഫ്രാക് സിനിമ, കാസര്‍കോടന്‍ കൂട്ടായ്മയുടെയും കാസര്‍കോട് പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെ പ്രസ് ക്ലബ്ബ് ഹാളില്‍ ആഴ്ചതോറും ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടത്താനും തീരുമാനിച്ചു.

ഫ്രാക് പ്രസിഡണ്ട് എം കെ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ജി ബി വത്സന്‍, വിനോദ് പായം, അശോകന്‍ കുണിയേരി, സുബിന്‍ ജോസ്, സഹന്‍രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കലകള്‍ക്കും സാഹിത്യത്തിനുമൊപ്പം ആസ്വാദനം കൂടി പഠന വിഷയമാക്കണം: ലാല്‍ ജോസ്

Keywords : Programme, Inauguration, Entertainment, Meet, Lal Jose, Education, Students.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia