city-gold-ad-for-blogger

'കേസിൽ പ്രതിയായതുകൊണ്ട് വിദേശയാത്രാ അവകാശം ഇല്ലാതാകുന്നില്ല'; റാപ്പർ വേടന് പ്രത്യേക പിസിസി നൽകാൻ ഉത്തരവിട്ട് ഹൈകോടതി

High Court directs passport officer to issue special PCC to rapper Vedan for UK and Ireland music tour
Image Credit: Instagram/ Vedan With Word/ Enhanced by GPT

● പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ റീജനൽ പാസ്പോർട്ട് ഓഫീസർക്ക് നിർദേശം
● യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ പരിപാടികൾക്കാണ് താരം അനുമതി തേടിയത്
● രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പിസിസി നൽകാനാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്
● ലൈംഗികാതിക്രമ കേസുകളിലും ലഹരിമരുന്ന് കേസിലും പ്രതിയായതിനാൽ സാധാരണ പിസിസി നിഷേധിച്ചിരുന്നു

കൊച്ചി: (KasargodVartha) സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായി യുകെയിലേക്കും അയർലൻഡിലേക്കും പോകുന്ന റാപ്പർ ഹിരൺ ദാസ് മുരളിക്ക് (വേടൻ) പ്രത്യേക പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈകോടതി നിർദേശം. കേസ് വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച് പ്രത്യേക പിസിസി നൽകാൻ റീജനൽ പാസ്പോർട്ട് ഓഫീസറോടാണ് കോടതി നിർദേശിച്ചത്. നിലവില്‍ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ലഹരിമരുന്ന് കേസിലും പ്രതിയാണ് വേടന്‍.

പ്രത്യേക പിസിസി നൽകാൻ നിർദേശം

വിവിധ കേസുകളിൽ പ്രതിയായതിനാൽ പിസിസി അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈകോടതിയെ സമീപിച്ചത്. കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൂലമായ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും അതിനാൽ പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ക്രിമിനൽ കേസ് നിലവിലുള്ള ഒരാൾക്ക്, കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ അർഹതയുണ്ടെന്ന മുൻ ഉത്തരവും ഹൈകോടതി ഇതിനൊപ്പം പരിഗണിച്ചു. തുടർന്നാണ് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പിസിസി അനുവദിക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചത്.

വിചാരണക്കോടതിയുടെ അനുമതി നിർബന്ധം

അതേസമയം, പ്രത്യേക പിസിസി ലഭിച്ചാലും ബന്ധപ്പെട്ട കോടതിയുടെ അനുമതി നേടിയ ശേഷമേ രാജ്യം വിട്ടുപോകാവൂ എന്നും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് വിദേശ യാത്രയ്ക്കുള്ള അവകാശം പൂർണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: High Court directs passport officer to issue special PCC to rapper Vedan for UK and Ireland tour.

#KeralaHighCourt #RapperVedan #PCC #LegalNewsKerala #KochiNews #MalayalamNews #UKTour #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia