പയ്യന്നൂരിലെത്തിയ കാവ്യയെ കാണാന്‍ ആരാധകര്‍ ഒഴുകിയെത്തി
Jan 9, 2016, 11:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 09/01/2016) വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പയ്യന്നൂരിലെത്തിയ നടി കാവ്യാമാധവനെ കാണാന്‍ ആരാധകര്‍ ഒഴുകിയെത്തി. പയ്യന്നൂര്‍ ഗവ. ആശുപത്രിക്ക് മുന്‍വശം ശനിയാഴ്ച രാവിലെ പ്രവര്‍ത്തനം തുടങ്ങിയ ഹോട്ടല്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായാണ് കാവ്യാമാധവന് എത്തിയത്.
ആര്‍പ്പു വിളികളോടെയും നീണ്ടുനിന്ന കരഘോഷത്തോടെയും കാവ്യയെ ആരാധകര്‍ സ്വീകരിച്ചു. അച്ഛന് മാധവനോടും സിനിമാ സംവിധായകന് ഗിരീഷ് കുന്നുമ്മലിനോടൊപ്പമാണ് കാവ്യ ചടങ്ങിനെത്തിയത്. നാടുവിട്ട് പുറത്ത് പോകുമ്പോഴാണ് ആദരവും അംഗീകാരവും കൂടുന്നതെന്ന് കാവ്യ പറഞ്ഞു.
Keywords : Payyannur, Kavyamadhavan, Inauguration, Programme, Entertainment.
File Photo |
Keywords : Payyannur, Kavyamadhavan, Inauguration, Programme, Entertainment.