Accident | കന്നഡ നടൻ കിരൺ രാജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
കാർ റോഡ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്
ബെംഗളൂരു: (KasargodVartha) പ്രശസ്ത കന്നഡ നടൻ കിരൺ രാജ് കാറപകടത്തിൽപ്പെട്ടു. ബെംഗളൂരുവിലെ പേപ്പിമുണ്ടൈയിൽ വച്ച് അദ്ദേഹത്തിന്റെ കാർ റോഡ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ കിരൺ രാജിന് ഗുരുതരമായ പരിക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അദ്ദേഹത്തെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കിരൺ രാജിനൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാറിലുണ്ടായിരുന്നു. ഇയാൾ സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നതിനാൽ ഗുരുതരമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. എന്നാൽ കിരൺ രാജ് സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നോ എന്നത് വ്യക്തമല്ല.
കന്നഡ സീരിയലുകളിലെ ജനപ്രിയ മുഖമായ കിരൺ രാജിന്റെ അപ്രതീക്ഷിതമായ ഈ അപകടം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.