city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംഗമായതില്‍ ലജ്ജിക്കുന്നു; അമ്മയ്ക്ക് ജോയ് മാത്യുവിന്റെ കത്ത്

കോഴിക്കോട്:  (www.kasargodvartha.com 11.07.2017) നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഗൂഡാലോചനക്കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടന്‍ ജോയ് മാത്യു അമ്മയ്ക്ക് കത്ത് നല്‍കി. താര സംഘടനയായ അമ്മയെ രൂക്ഷമായി വിമര്‍ശിച്ചാണ് ജോയ് മാത്യുവിന്റെ കത്ത്. അമ്മയുടെ അംഗമെന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നുവെന്നും സംഘടനയുടെ നന്മയ്ക്കായി പൊതുജനങ്ങളെ കാര്യങ്ങള്‍ അറിയിക്കണമെന്നും കത്തില്‍ പറയുന്നു.

അംഗമായതില്‍ ലജ്ജിക്കുന്നു; അമ്മയ്ക്ക് ജോയ് മാത്യുവിന്റെ കത്ത്


ദിലീപിന്റെ അപ്രതീക്ഷിതമായ അറസ്റ്റും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ ജനറല്‍ ബോഡി ഉടന്‍ വിളിക്കണം. ഒരു ജനാധിപത്യ സംവിധാനത്തില്‍ നിന്ന് കൊണ്ട് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ജോയ് മാത്യു അമ്മ പ്രസിഡന്റിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ സ്വീകരിച്ച നടപടികള്‍ ഏറെ വിരര്‍ശനത്തിന് ഇടവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും അംഗങ്ങള്‍ ആയതിനാല്‍ രണ്ടുപേരും ഒരുപോലെയാണെന്നായിരുന്നു സംഘടനാ നിലപാട്.

Keywords:  Kerala, Kozhikode, Top-Headlines, news, Actor, Entertainment, Crime, Police, Joy Mathew wrote a letter to AMMA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia