Legal Issues | നടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തു; ജാമ്യത്തിൽ വിട്ടു
● പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
● കേസിന്റെ കൂടുതൽ നിയമ നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
കൊച്ചി: (KasargodVartha) നടിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഇടവേള ബാബുവിനെ പിന്നീട് വിട്ടയച്ചു.
ഓഗസ്റ്റ് 28ന് ആണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്. പരാതിക്കാരിയുടെ പരാതിയനുസരിച്ച്, അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഇപ്പോൾ നിയമ നടപടികൾ പുരോഗമിക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് പത്ത് വർഷം വരെ തടവും പിഴയും ലഭിക്കും.
#IdavelaBabu, #ActressAssault, #LegalNews, #PoliceArrest, #Entertainment, #Kerala