Investigation | ഒടുവില്‍ സര്‍ക്കാര്‍ ഇടപെടുന്നു: സിനിമാരംഗത്തെ ലൈംഗിക ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു
തിരുവനന്തപുരം: (KasargodVartha) സിനിമ രംഗത്തെ ലൈംഗിക ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. നിരവധി നടിമാരാണ് അഭിമുഖങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ട് രംഗത്തെത്തിയത്. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഞായറാഴ്ച വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചത്. പ്രസ്തുത സ്പെഷ്യല്‍ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. അന്വേഷണ സംഘാംഗങ്ങളുടെ പേരുകള്‍ ചുവടെ.
അന്വേഷണ സംഘാംഗങ്ങളുടെ പേരും വിവരങ്ങളും
1. ജി. സ്പര്‍ജന്‍കുമാര്‍ - ഐജിപി
2. എസ്. അജീത ബീഗം - ഡിഐജി
3. മെറിന്‍ ജോസഫ് - എസ് പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സ്
4. ജി പൂങ്കുഴലി - എഐജി, കോസ്റ്റല്‍ പോലീസ്
5. ഐശ്വര്യ ഡോങ്ക്റെ - അസി. ഡയറക്ടര്‍ കേരള പോലീസ് അക്കാദമി
6. അജിത്ത് വി - എഐജി, ലോ&ഓര്‍ഡര്‍
7. എസ്. മധുസൂദനന്‍ - എസ് പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം
#Kerala #Assault #FilmIndustry #Investigation #Government #WomenOfficers