city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൂഗിളും പറയുന്നു, വിനോദസഞ്ചാര കേന്ദ്രത്തില്‍ കേരളം തന്നെ ഒന്നാമത്

കൊച്ചി: (www.kasargodvartha.com 17/12/2017) ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം. ഗൂഗിള്‍ ഇന്ത്യയുടെ 2017ലെ സെര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരമാണിത്. മഹാരാഷ്ട്ര, രാജസ്ഥാന്‍,ഗോവ എന്നിവയാണ് തൊട്ടുപിന്നില്‍.ബോക്സോഫിസ് റെക്കോഡുകള്‍ ഭേദിച്ച ബാഹുബലി 2 ദി കണ്‍ക്ലൂഷനാണ് ഗൂഗിളില്‍ ഈ വര്‍ഷത്തെ ട്രെന്‍ഡുകളുടെ കാര്യത്തില്‍ ഏറ്റവും മുന്നിലെത്തിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ചുള്ള സെര്‍ച്ചുകള്‍ രണ്ടാം സ്ഥാനത്തും ലൈവ് ക്രിക്കറ്റ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഏഴു ബോളിവുഡ് ചിത്രങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. ബോളിവുഡ് ഗാനങ്ങളും വന്‍ തോതില്‍ സെര്‍ച്ച് ചെയ്യപ്പെട്ടിട്ടുണ്ട്. ഹവാ ഹവാ ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തെരഞ്ഞ ഗാനം. മേരേ രക്ഷേ ഖ്വമാര്‍ എന്ന സൂഫി ട്രാക്കാണ് ഇതിനു പിന്നില്‍. എന്റര്‍ടെയ്നര്‍മാരില്‍ ഈ വര്‍ഷവും സണ്ണി ലിയോണ്‍ തന്നെയാണ് മുന്നില്‍.അഖിലേന്ത്യാ തലത്തിലെ വാര്‍ത്തകളുടെ കാര്യത്തില്‍ സിബിഎസ്ഇ ഫലങ്ങള്‍, യുപി തെരഞ്ഞെടുപ്പ്, ജിഎസ്ടി, ബജറ്റ് എന്നിവയാണ് മുന്നിലുള്ളത്.

ഗൂഗിളും പറയുന്നു, വിനോദസഞ്ചാര കേന്ദ്രത്തില്‍ കേരളം തന്നെ ഒന്നാമത്


ആഗോള തലത്തില്‍ ബിറ്റ്കോയിന്‍ വിലയെക്കുറിച്ചും റാന്‍സംവെയറിനെക്കുറിച്ചുമാണ് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായത്. ലോക സുന്ദരി പട്ടം ലഭിച്ചത് സ്വാഭാവികമായും മാനുഷി ചില്ലറേയും ശ്രദ്ധേയയാക്കിയിട്ടുണ്ട്. ജിഎസ്ടി ബിറ്റ്കോയിന്‍, ജെല്ലിക്കെട്ട്, ബിഎസ് 3 വാഹനങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ തെരഞ്ഞ ചോദ്യങ്ങളില്‍പ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Tourism, Entertainment, Social-Media, Google says that Kerala is  the  best Tourist place in india

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia