city-gold-ad-for-blogger
Aster MIMS 10/10/2023

Mandakini Song | 'മന്ദാകിനി'യിലെ ആദ്യത്തെ ഗാനം വൈകീട്ട് 6 മണിക്ക് പുറത്തിറങ്ങും; ആവേശത്തിരയിളക്കാൻ ഡബ്സി; വട്ടേപ്പം പാട്ടിനായി കാത്ത് സിനിമ പ്രേമികൾ

Red FM

അൽത്താഫ് സലിം, അനാർക്കലി മരയ്ക്കാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ

കൊച്ചി: (KasargodVartha) അൽത്താഫ് സലിം, അനാർക്കലി മരയ്ക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാ​കിനി’യിലെ ആദ്യത്തെ ഗാനം വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് പുറത്തിറങ്ങും. ​ഗായകനും റാപ്പറുമായ ഡബ്സി ആലപിച്ചിരിക്കുന്ന ഗാനത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കുകയാണ്. 'ആവേശം' ചിത്രത്തിൽ ഡബ്സി പാടിയ ഇല്ലുമിനാറ്റി എന്ന ഗാനം ഹിറ്റായിരുന്നു. അതിന് ശേഷം ഡബ്സി ആലപിക്കുന്ന ​ഗാനമാണ് മന്ദാകിനിയിലെ വട്ടേപ്പം പാട്ട്. ഓഡിയോ ലോഞ്ച് വൈകീട്ട് ആറ് മണിമുതൽ റെഡ് എഫ്എം 93.5 (Red FM 93.5) ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

ബിബിൻ അശോക് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വൈശാഖ് സുഗുണനാണ്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിർമാതാവ് സഞ്ജു ഉണ്ണിത്താനാണ്. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് കോമഡി എന്റർടെയ്നറായ സിനിമയിലെ മറ്റ് പ്രധാന കഥാപത്രങ്ങൾ.

ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ​എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ- സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ- ആന്റണി തോമസ്, മനോജ്‌ സ്റ്റിൽസ്- ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ- ഓൾഡ് മങ്ക്സ്, മീഡിയ കോഡിനേറ്റർ- ശബരി, പി.ആർ.ഒ. - എ.എസ്. ദിനേശ്.

Mandakini

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL