city-gold-ad-for-blogger

ഭരണകൂടം അകറ്റി നിര്‍ത്തിയ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിത ജീവിതം ഡോക്യുമെന്ററിയാകുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2016) എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരയായി നൂറുകണക്കിന് രോഗികള്‍ ഇപ്പോഴും അധികൃതരാല്‍ അകറ്റി നിര്‍ത്തപ്പെട്ട് അര്‍ഹതപ്പെട്ടിട്ടും യാതൊരു ആനുകൂല്യവും കിട്ടാതെ പിന്നാമ്പുറങ്ങളില്‍ ദുരിതജീവിതം നരകിച്ച് തീര്‍ക്കുന്നുണ്ട്. ഇവരുടെ പുനരധിവാസ പ്രശ്‌നങ്ങളും ഇന്നേറെ ചര്‍ച്ച ചെയ്യപ്പെട്ട് വരികയാണ്. ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഡോക്യുമെന്ററി തയ്യാറാകുന്നു.

എന്‍ഡോസള്‍ഫാന്‍ സമരനായകന്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെയും ഡോ. അംബികാസുതന്‍ മാങ്ങാടിന്റെയും മാര്‍ഗനിര്‍ദേശത്തോട് കൂടി ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് ചന്ദ്രു വെള്ളരിക്കുണ്ടും, ഹരി എസ് നായരും ചേര്‍ന്നാണ്. ഷിജു നൊസ്റ്റാള്‍ജിയ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ചെമ്മട്ടംവയലില്‍വെച്ച് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു. പ്രസ് ഫോറം സെക്രട്ടറി എന്‍. ഗംഗാധരന്‍, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, പി.വി ശോഭന, സിന്ധു എന്നിവര്‍ സംബന്ധിച്ചു.

ഭരണകൂടം അകറ്റി നിര്‍ത്തിയ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിത ജീവിതം ഡോക്യുമെന്ററിയാകുന്നു

Keywords : Endosulfan, Endosulfan-victim, Documentary, Entertainment, Kasaragod, Kerala, Kanhangad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia