സീരിയല്‍ വലിച്ചു നീട്ടുന്നതില്‍ അപാകതയില്ല: ദേവീ ചന്ദന
Mar 5, 2012, 16:15 IST
കാഞ്ഞങ്ങാട് : സീരിയലുകളിലെ കഥകള്‍ വലിച്ചു നീട്ടുന്നത് പ്രേക്ഷകര്‍ക്ക് അരോചകമായി തോന്നുന്നില്ലെന്നാണ് സീരിയല്‍ റേറ്റിംഗ് വെളിപ്പെടുത്തുന്നതെന്ന് പ്രശസ്ത സിനിമ- സീരിയല്‍ താരം ദേവീ ചന്ദന അഭിപ്രായപ്പെട്ടു. കഥകള്‍ പലപ്പോഴും നീണ്ടു പരന്നു പോകുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ അത് ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കഥകള്‍ വലിച്ചു നീളുന്നത് മൂലം സാമ്പത്തിക മേന്മ ഉണ്ടാകുന്നതിനാല്‍ നിര്‍മ്മാതാക്കളും സീരിയല്‍ മാര്‍ക്കറ്റിംഗ് വിഭാഗവും അത് പ്രോത്സാഹിപ്പിക്കുന്നത് സ്വാഭാവികം മാത്രമാണെന്ന് തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ട് ഒരു പരിപാടിയില്‍ സംബന്ധിക്കാനെത്തിയ ദേവീ ചന്ദന പറഞ്ഞു. കഥ വികൃതമായാലും സീരിയലിന് പ്രേക്ഷകര്‍ ഉണ്ടാകുന്നുവെന്നാണ് ഇപ്പോഴത്തെ അവസ്ഥ. പുതിയ തലമുറയെ ഉയര്‍ത്തിക്കാട്ടാനും അവര്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കാനും സീരിയലുകള്‍ക്ക് കഴിയുന്നുണ്ട്. സിനിമയുടെ അവസ്ഥ അതല്ല. കഥയ്ക്ക് അനുസരിച്ച് റിസ്ക് ഏറ്റെടുത്താല്‍ ഈ രംഗത്ത് പിടിച്ചുനില്ക്കാന് കഴിയുമെന്ന് അവര്‍ പറഞ്ഞു.
14 വര്‍ഷമായി സീരിയല്‍ രംഗത്തുള്ള ദേവീ ചന്ദന സംതൃപ്തയാണ്. സൂര്യ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്ന 'നിലവിളക്കി'ലെ ജയന്തിയും ഏഷ്യാനെറ്റിലെ 'ഹരിചന്ദനത്തി'ലെ മല്ലികയും ദേവീചന്ദനയുടെ അഭിനയ രംഗത്തെ മികവുറ്റ കഥാപാത്രങ്ങളാണ്. സിനിമയിലും ധാരാളം അവസരങ്ങള്‍ ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത കണ്ണക്ക്ള് നിലവെ എന്ന തമിഴ് ചിത്രത്തില്‍ വിജയ,് ശാലിനി എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഭാര്യ വീട്ടില്‍ പരമസുഖം, കസ്തൂരി മാന്‍, വേഷം, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ദേവീ ചന്ദന, ടി.കെ.രാജീവന് സംവിധാനം ചെയ്ത 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രത്തില്‍ സഖാവ് ഭവാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രമായി തുടക്കത്തില്‍ സീരിയല്‍ നിറഞ്ഞ് നിന്നിരുന്ന ദേവീ ചന്ദന ഇപ്പോള്‍ സീരിയസ്സാവാനുള്ള ശ്രമത്തിലാണ്.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ 1998ല്‍ സംസ്ഥാന സ്കൂള്‍ കലാതിലകമായിരുന്നു. എറണാകുളം സെന്റ് തെരേസസ് കോളേജില്‍ ഭരതനാട്യത്തില്‍ ബിരുദം നേടിയ ദേവി ചന്ദന എംഎ ലിറ്ററേച്ചറിന് ശേഷം തൃപ്പൂണിത്തുറ ആര്‍സിബി കോളേജില്‍ ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണിപ്പോള്‍. ബി.എ.യില്‍ ഒന്നാംറാങ്ക് നേടിയിട്ടുണ്ട്. സീരിയലുകള്‍ സാധാരണ ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇതൊരു ജനകീയ മാധ്യമമാണെന്നും ചൂണ്ടിക്കാട്ടുന്ന ദേവീ ചന്ദനയെ കൂടുതല്‍ അവസരങ്ങള്‍ കാത്തുനില്‍ക്കുകയാണ്. ഗായകന് കിഷോര്‍ വര്‍മ്മയാണ് ഭര്‍ത്താവ്. എറണാകുളം എടപ്പള്ളിയിലാണ് സ്ഥിര താമസം.

Keywords: kasaragod, Kanhangad, Entertainment