ഹാസ്യകലാവിരുന്നൊരുക്കി കോമഡി ഫെസ്റ്റിവല്‍; സൂഫിയാന ഗസല്‍ സായാഹ്നം ശനിയാഴ്ച
Jan 9, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 09/01/2015) കാസര്‍കോട് മഹോത്സവത്തില്‍ ഹാസ്യത്തിന്റെ കലാവിരുന്നൊരുക്കി കോമഡിഫെസ്റ്റിവല്‍ മഹോത്സവത്തിന്റെ പതിനൊന്നാം നാളായ വ്യാഴാഴ്ചയാണ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കാലിക്കറ്റ് വി ഫോര്‍ യു വിന്റെ നേതൃത്വത്തില്‍ ഗ്രാന്‍ഡ് കേരള കോമഡി ഫെസ്റ്റിവല്‍ നടന്നത്.
നിര്‍മ്മല്‍ പാലാഴി, ദേവരാജ്, ഹരീഷ് കാലിക്കറ്റ്, പ്രദീപ്, സി.ടി കബീര്‍, മഹേഷ്‌കുമാര്‍, ഷൈജു തുടങ്ങിയവരാണ് നര്‍മ്മം വിതറിക്കൊണ്ട് വേദിയിലെത്തിയത്. കൂടാതെ അക്രോബാറ്റിക് ഡാന്‍സും ഫയര്‍ ഡാന്‍സും നടന്നു. സംഗീതജ്ഞന്‍ ഉസ്താദ് ഹസന്‍ഭായിയുടെ ഗസല്‍സന്ധ്യയും അരങ്ങേറി.
കാസര്‍കോട് മഹോത്സവത്തിന്റെ ഭാഗമായി സൂഫിയാന ഗസല്‍ സായാഹ്നം ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് നടക്കും. പ്രസിദ്ധ ഗായിക അനിതാ ഷെയ്ക്കിന്റെ നേതൃത്വത്തിലാണ് ഗസല്‍സായാഹ്നം സംഘടിപ്പിക്കുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Kasaragod- Maholsavam, Entertainment, Comedy Festival.
Advertisement: